'അസ്‍തമയ സൂര്യൻ നാളെയെ കുറിച്ച് മന്ത്രിക്കുന്നത്' , ഇഷ്‍ടപ്പെട്ട ഫോട്ടോയുമായി ഭാവന
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. തന്റെ ഏറ്റവും ഇഷ്‍ടപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് എന്ന് പറഞ്ഞ് ഭാവന ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
സൂര്യ രശ്‍മികള്‍ ഏറ്റുനില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്. അസ്‍തമയ സൂര്യൻ നാളെയുടെ വാഗ്‍ദാനമാണ് മന്ത്രിക്കുന്നത് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഹോട്ടലില്‍ പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്‍ത് കാത്തിരിക്കുന്ന ഒരു ഫോട്ടോ ഭാവന ഷെയര്‍ ചെയ്‍തത് അടുത്തിടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തമാശയെന്നോണമാണ് ഭാവന ഭക്ഷണം കാത്തിരിക്കുന്ന സമയത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. വെയിറ്റര്‍ എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടുവരികയും, നിങ്ങള്‍ക്ക് ഒഴികെ എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയത്.
മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഭാവനയുടേതായി കന്നഡയില്‍ പ്രമുഖ സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. നരസിംഹത്തിന്റെ സംവിധാനത്തില്‍ പ്രജ്വല്‍ ദേവ്‍രാജിന്റെ നായികയായിട്ടുള്ള ഇൻസ്‍പെക്ടര്‍ വിക്രം ആണ് ഒരു ചിത്രം.
ശിവ രാജ്‍കുമാറിന്റെ നായികയായിട്ടുള്ള ഭജറംഗി 2 ഭാവന നായികയായി പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊരു പ്രധാന ചിത്രമാണ്.
ഭര്‍ത്താവ് നവീന് ഒപ്പമുള്ള ഭാവനയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഭാവനയും നവീനും തമ്മിലുള്ള വിവാഹം 2018 ജനുവരി 28ന് ആയിരുന്നു. ഭാവനയുടെ മെഹന്തിയുടെ ഫോട്ടോ.