'വിജയകരമായി പ്രദര്‍ശനം തുടരുന്നു', സിനിമ ഹിറ്റായതിന്റെ സന്തോഷത്തില്‍ ഭാവന- ഫോട്ടോകള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയില്‍ ഇപോള്‍ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ഭാവന. തന്റെ അന്യഭാഷ സിനിമകളുടെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്യാറുണ്ട്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമ വിജയമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന.
ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
സിനിമയില്‍ ഭാവനയുടെ നായകൻ പ്രജ്വല്‍ ദേവ്‍രാജ് ദേവ്‍രാജ് ആയിരുന്നു.
ഭാവനയുടെ അഭിനയം സിനിമയുടെ ആകര്‍ഷണമായിരുന്നു.
സിനിമയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇൻസ്‍പെക്ടര്‍ വിക്രത്തിന്റെ ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരുന്നു.
ഇപ്പോഴിതാ സിനിമയ്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.
ഭാവന നായികയായ ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത് ശ്രീ നരസിംഹയാണ്.
ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ചിത്രം.
സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഇപോള്‍ ഭാവന.