പോയസ് ഗാര്‍ഡില്‍ ധനുഷിനും ആഢംബര വീട് നിര്‍മിക്കുന്നു, പൂജചടങ്ങിന് എത്തി രജനികാന്ത്- ചിത്രങ്ങള്‍
തമിഴകത്ത് ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ധനുഷ്. മിക്ക സിനിമകളും ഹിറ്റാക്കുന്ന നടൻ. ധനുഷിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപോഴിതാ ധനുഷിന്റെ പുതിയ വീടുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇതിന്റെ ഫോട്ടോകള്‍ താരങ്ങള്‍ അടക്കം ഷെയര്‍ ചെയ്‍തിട്ടുണ്ട്. പോയസ് ഗാര്‍ഡനില്‍ ധനുഷിന് വേണ്ടി വയ്‍ക്കുന്ന വീടിന്റെ പൂജ ചടങ്ങുകളാണ് വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് ആണ് ധനുഷ്.
രജനികാന്ത് വര്‍ഷങ്ങളായി പോയസ് ഗാര്‍ഡനിലാണ് താമസിക്കുന്നത്.
ധനുഷും വീട് വയ്‍ക്കുന്നത് പോയസ് ഗാര്‍ഡനിലാണ്.
വീട് വയ്‍ക്കുന്നതിന്റെ പൂജ ചടങ്ങുകളുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
താരങ്ങള്‍ അടക്കം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
പോയസ് ഗാര്‍ഡനില്‍ സ്ഥലം വാങ്ങിച്ചാണ് ധനുഷ് ഇപോള്‍ വീട് വയ്‍ക്കുന്നത്.
രജനികാന്തും ഭാര്യ ലതയും ധനുഷിന്റെ വീടിന്റെ പൂജ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു.
ധനുഷിന്റേതായി മാരി ശെല്‍വരാജ് സംവിധാനം ചെയ്‍ത് കര്‍ണൻ എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം എന്ന സിനിമയും ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്താനുണ്ട്.