വരുണ്‍ പ്രഭാകര്‍ മുതല്‍ ചൊവ്വാ ദൗത്യം വരെ സമസ്ത മേഖലകളും കീഴടക്കി ദൃശ്യം ട്രോളുകള്‍

First Published Feb 20, 2021, 1:00 PM IST

കളുടെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കിയ, പൊലീസ് ഉദ്യോഗസ്ഥയുടെ മകന്‍റെ കൊലപാതകവും അതൊളിപ്പിച്ച് വയ്ക്കുന്ന ഒരു പിതാവിന്‍റെ അതിജീവനവുമായിരുന്നു ഒറ്റ വരിയില്‍ പറഞ്ഞാല്‍ 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രം. കാഴ്ചക്കാരന് മുന്നില്‍ സിനിമ 'ലോജിക്കല്‍' സ്വഭാവം നിലനിര്‍ത്തുകയും കാഴ്ചാനുഭവത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ത്താതിരിക്കുകയും ചെയ്തതോടെ സിനിമ വലിയ രീതിയില്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടു. വാണിജ്യ വിജയം നേടി. 2021 ല്‍ രണ്ടാം ഭാഗവുമായി സംവിധായകനും സംഘവും എത്തി. കഴിഞ്ഞ ദിവസമാണ് ദൃശ്യം രണ്ട് ഒടിടി വഴി പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ എന്ന നടനും ജീത്തു ജോസഫിന്‍റെ സംവിധാന മികവും മുന്നിട്ട് നിന്ന ദൃശ്യം രണ്ടും പ്രേക്ഷക ശ്രദ്ധനേടി. അതോടെ ട്രോളന്മാരും ഉണര്‍ന്നു. ദൃശ്യം രണ്ട് എന്ന ചിത്രത്തെ ലോകത്തിലെ സകലമാന സംഭവങ്ങളോടും ചേര്‍ത്ത് വച്ച് കൊണ്ടായിരുന്നു ട്രോളുകള്‍. പരലോകത്ത് നിന്ന് വരുണ്‍ പ്രഭാകര്‍  മുതല്‍ ഇനി ഭാവിയിലെങ്ങാനും ഇറങ്ങിയേക്കാവുന്ന ദൃശ്യം അഞ്ചില്‍ തെളിവ് നശിപ്പിക്കാന്‍ ചൊവ്വ ഗ്രഹത്തിലെത്തിയ ജോര്‍ജ്ജ് കുട്ടിവരെ ട്രോളന്മാര്‍ ഉണ്ടാക്കി കഴിഞ്ഞു.