- Home
- Entertainment
- News (Entertainment)
- റിലീസിന് മുന്‍പേ ബുക്ക് മൈ ഷോയിലെ ഇന്ത്യന്‍ ടോപ്പ് ലിസ്റ്റില്‍ 'കളങ്കാവല്‍'; കണക്കുകളില്‍ മിന്നി മമ്മൂട്ടി ചിത്രം
റിലീസിന് മുന്‍പേ ബുക്ക് മൈ ഷോയിലെ ഇന്ത്യന്‍ ടോപ്പ് ലിസ്റ്റില്‍ 'കളങ്കാവല്‍'; കണക്കുകളില്‍ മിന്നി മമ്മൂട്ടി ചിത്രം
മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമാണ് ചിത്രത്തില്‍

കളങ്കാവല്‍
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളില്‍ ഒന്ന്.
പ്രതിനായകനായി മമ്മൂട്ടി
മമ്മൂട്ടി പ്രതിനായകനാവുന്ന ചിത്രത്തിലെ നായകന്‍ വിനായകന്‍ ആണ്. ഈ രണ്ട് അഭിനയ പ്രതിഭകള്‍ ഒരുമിച്ച് എത്തുമ്പോള്‍ ഉണ്ടാവുന്ന മാജിക്കിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്
അഡ്വാന്‍സ് ബുക്കിംഗില്‍ കുതിപ്പ്
ചിത്രം ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വ്യക്തമാക്കുന്നതാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടുന്ന കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 2.5 കോടി നേടിയിട്ടുണ്ട് ചിത്രം
ബുക്ക് മൈ ഷോ
ബുക്ക് മൈ ഷോയിലും ഇന്ത്യന്‍ ടോപ്പ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. ബുധനാഴ്ചത്തെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ നാലാമത്തെ ചിത്രം കളങ്കാവല്‍ ആണ്. 23,000 ടിക്കറ്റുകളാണ് 24 മണിക്കൂറില്‍ ചിത്രം വിറ്റത്.
തേരേ ഇഷ്ഖ് മേം
ധനുഷ് നായകനായ ബോളിവുഡ് ചിത്രം തേരേ ഇഷ്ഖ് മേം ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. റിലീസിന്‍റെ 6-ാം ദിവസം 99,000 ടിക്കറ്റുകളാണ് ചിത്രം ബിഎംഎസില്‍ വിറ്റത്
അഖണ്ഡ 2
നന്ദമൂരി ബാലകൃഷ്ണ നായകനായ 100 കോടി ക്ലബ്ബ് ചിത്രത്തിന്‍റെ സീക്വല്‍. ബിഎംഎസില്‍ ഇന്നലെ മാത്രം വിറ്റത് 54,000 ടിക്കറ്റുകള്‍
ധുരന്ദര്‍
മൂന്നാം സ്ഥാനത്ത് രണ്‍വീര്‍ സിംഗ് നായകനാവുന്ന ബോളിവുഡ് ചിത്രം ധുരന്ദര്‍ ആണ്. 43,000 ടിക്കറ്റുകളാണ് ചിത്രം 24 മണിക്കൂറില്‍ വിറ്റത്

