മഞ്ഞുമ്മല്‍ ബോയ്സ് ഒന്നാം വാര്‍ഷിക ആഘോഷം
മലയാളത്തില്‍ ചരിത്ര വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ ഇറങ്ങി ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 22ന് കൊച്ചിയില്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നു. ചിത്രത്തിന്‍റെ അണിയറക്കാരും, സിനിമ രംഗത്തെ പ്രമുഖരും ഇതില്‍ പങ്കെടുത്തു.

മഞ്ഞുമ്മല്‍ ബോയ്സ് വിജയാഘോഷം
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 240 കോടി രൂപയോളമാണ് ചിത്രം നേടിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടിയ ചിത്രം തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത്.

സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു
ചിത്രത്തിന്‍റെ വിജയാഘോഷം ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുന്ന ഫെബ്രുവരി 22ന് കൊച്ചിയില്‍ നടന്നു. ചിത്രത്തിന്‍റെ അണിയറക്കാരും മലയാള സിനിമയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ചരിത്ര വിജയം കുറിച്ച സിനിമ
ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന പ്രേക്ഷകാഭിപ്രായം കൂടി ഉയര്‍ന്നതോടെ ചിത്രം തിയറ്ററുകളില്‍ ആളെ നിറച്ചു, ആഴ്ചകളോളം.
മലയാളത്തിലെ ആദ്യത്തെ 200 കോടി പടം
കളക്ഷനിലും ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് ബോക്സോഫീസില്‍ മാത്രം 200 കോടി രൂപയോളം ചിത്രം നേടിയിരുന്നു. തമിഴ്നാട്ടില്‍ ചിത്രം നേടിയ കളക്ഷന്‍ 50 കോടിയിലേറെയായിരുന്നു.
അണിയറക്കാരെ ആദരിച്ചു
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായത്.
വേടന്‍റെ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'
മഞ്ഞുമ്മല്‍ ബോയ്സ് വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സുഷിന്‍ ശ്യാം സംഗീതം നല്‍കിയ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനം വേടന്‍ ആലപിച്ചു. ചിത്രത്തിന്‍റെ അണിയറക്കാരും ഒപ്പം നൃത്തം വച്ചു.