നല്ല കഥാപാത്രങ്ങളുടെ കൂട്ടുകാരന്, സുരാജ് വെഞ്ഞാറമൂടിന് ആശംസകളുമായി താരങ്ങള്‍

First Published 30, Jun 2020, 2:26 PM

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളിലൂടെ എത്തി ഗൌരവമേറിയ കഥാപാത്രങ്ങള്‍ ചെയ്‍ത് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ നടൻ. സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഗൗരവമേറിയ വേഷങ്ങള്‍ ചെയ്യുമ്പോഴും ആ പഴയ രസികത്തവും തമാശയും സുരാജ് കൈവിടുന്നില്ല. പ്രായത്തിലും കവിഞ്ഞ വേഷം ചെയ്യുന്നതുകൊണ്ട് മമ്മൂട്ടി വരെ ഗുണദോഷിച്ചിട്ടുണ്ടെന്ന് സുരാജ് തന്നെ പറഞ്ഞിട്ടുണ്ട്.  മലയാളത്തിന്റെ പ്രിയങ്കരനായ സുരാജ് വെഞ്ഞാറമൂടിന് ജന്മദിനാശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.

ജന്മദിനാശംസകള്‍ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അജു വര്‍ഗീസ്.

ജന്മദിനാശംസകള്‍ സഹോദരാ എന്നാണ് സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

ഒരു നടൻ, സുഹൃത്ത്, നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ കൂടെ സിനിമകളില്‍ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. വര്‍ഷങ്ങളോളം ആ മായാജാലം തുടരാൻ കഴിയട്ടെ എന്ന്  കുഞ്ചാക്കോ ബോബൻ പറയുന്നു.

നല്ല കഥാപാത്രങ്ങളുടെ കൂട്ടുകാരന് എല്ലാവിധ ആശംസകളും എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് ജയസൂര്യ എഴുതിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിന് ആശംസകള്‍ നേര്‍ന്ന് ജയറാമും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

മിമിക്രിയിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് വെള്ളിത്തിരയില്‍ എത്തുന്നത്. ലേഡീസ് ആൻഡ് ജെന്റില്‍മാൻ ആണ് ആദ്യത്തെ ചിത്രം. തുടര്‍ന്ന് ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍. 2014ല്‍ പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂടിന്റെ വേറിട്ട ഒരു വേഷം ആരാധകര്‍ കാണുന്നത്. ചിരിപ്പിക്കുക മാത്രമല്ല പ്രേക്ഷകരെ സങ്കടത്തിലാക്കുകയും ചെയ്‍തു സുരാജ്. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂടിന്റെ ജൈത്രയാത്ര തുടരുന്നു.

loader