പ്രണയത്തിന്റെ ആഘോഷം- ഋഷി കപൂര്‍ നിറഞ്ഞാടിയ 10 കഥാപാത്രങ്ങള്‍

First Published Apr 30, 2020, 2:01 PM IST


ഇന്ത്യൻ വെള്ളിത്തിരയിലെ പ്രണയത്തിന്റെ ആഘോഷമായിരുന്നു ഋഷി കപൂര്‍. ബോബി എന്ന സിനിമയിലൂടെ നായകനായി എത്തി ഋഷി കപൂര്‍ പ്രേക്ഷകരുടെ പ്രണയ സങ്കല്‍പ്പങ്ങളുടെ ഭാഗമാകുകയായിരുന്നു. ശേഷം ഒട്ടനവധി പ്രണയചിത്രങ്ങള്‍. അധികവും വൻ ഹിറ്റുകള്‍. ഹിന്ദി ചലച്ചിത്രലോകത്തെ ഇതിഹാസം പൃഥ്വിരാജിന്റെ മകനും സംവിധായകനുമായ രാജ് കുമാറിന്റെ മകൻ ഋഷി കപൂര്‍ വെള്ളിത്തിരയില്‍ ഒരുകാലത്ത് നിറഞ്ഞാടി. ഋഷി കപൂര്‍ ചുണ്ടനക്കിയ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റു മൂളി. ഋഷി കപൂറിനെ പോലെ വസ്‍ത്രം ധരിക്കാൻ കൊതിച്ചു. കാലങ്ങള്‍ക്ക് ഇപ്പുറത്ത് ഒരിടവേളയ്‍ക്ക് ശേഷം 2000 തൊട്ട് സഹനടനായി മാറി നടൻ എന്ന നിലയില്‍ വേറിട്ട വേഷങ്ങളിലും എത്തി അമ്പരിപ്പിച്ചു. ഇതാ ഋഷി കപൂറിന്റെ വേറിട്ടതും ഹിറ്റായതുമായ 10 കഥാപാത്രങ്ങള്‍.