- Home
- Entertainment
- News (Entertainment)
- നടി സാമന്ത വീണ്ടും വിവാഹിതയായി, ആരാണ് വരൻ രാജ്?, അറിയേണ്ടതെല്ലാം
നടി സാമന്ത വീണ്ടും വിവാഹിതയായി, ആരാണ് വരൻ രാജ്?, അറിയേണ്ടതെല്ലാം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സാമന്ത. സാമന്ത റൂത്ത് പ്രഭു രണ്ടാമതും വിവാഹിതയായിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ രാജ് നിദിമൊരുവാണ് വരൻ.

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരമായ സാമന്ത വീണ്ടും വിവാഹിതയായി. സംവിധായകൻ രാജ് നിദിമൊരുവാണ് വരൻ.
ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.
അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് സാമന്ത റൂത്ത് പ്രഭുവിന്റെയും രാജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം എന്നും ദേശീയ സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമന്തയും രാജും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജിന്റെയും രണ്ടാം വിവാഹമാണ് സാമന്തയുമായുള്ളത്. രാജും മുൻ ഭാര്യ ശ്യാമലി ഡേയും 2022ലാണ് വിവാഹ മോചിതരായത്.
നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ല്‍ നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്.
2023 ല്‍ എത്തിയ ഖുഷി ആണ് സമാന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

