- Home
- Entertainment
- News (Entertainment)
- മലയാളത്തിലേക്ക് ആദ്യമായി ഗായികയ്ക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നു; അന്ന് പത്മഭൂഷൺ നിരസിച്ചു; മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ
മലയാളത്തിലേക്ക് ആദ്യമായി ഗായികയ്ക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നു; അന്ന് പത്മഭൂഷൺ നിരസിച്ചു; മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ
പ്രിയ ഗായിക എസ്. ജാനകി വിടവാങ്ങി. 88 വയസായിരുന്നു മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങളാണ് എസ് ജാനകിയുടെ ശബ്ദമാധുര്യത്തിലൂടെ സംഗീത പ്രേമികൾ ആസ്വദിച്ചത്. നാലുതവണ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി.
എം.എസ് ബാബുരാജുമായുള്ള കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു
1957ല്‍ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ’ എന്ന ഗാനത്തിലൂടെ ആണ് എസ് ജാനകി മലയാളത്തില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. പിന്നീട് മൂന്ന് പതിറ്റാണ്ടിന് അടുത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗായിക ജാനകി ആയിരുന്നു. സംഗീത സംവിധായകന്‍ എം എസ് ബാബുരാജുമൊത്തുള്ള കൂട്ടുകെട്ട് വിശേഷപ്പെട്ട ഒന്നായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വാധീനത്തില്‍ ബാബുരാജ് ഒരുക്കിയ മനോഹരഗാനങ്ങള്‍ ജാനകിയുടെ ശബ്ദത്തില്‍ പിന്നാലെ വന്ന എല്ലാ തലമുറകളും ഏറ്റെടുത്തു.
മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ
മലയാളത്തില്‍ ജാനകി ഏറ്റവും കൂടുതല്‍ പാടിയത് ശ്യാമിന്റെ സംഗീതത്തില്‍ ആയിരുന്നു. വി ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജുനന്‍, കെ രാഘവന്‍, എ ടി ഉമ്മര്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ മുന്‍നിര സംഗീത സംവിധായകര്‍ എല്ലാം ജാനകിയ്ക്ക് തങ്ങളുടെ മികച്ച ഈണങ്ങള്‍ പാടാന്‍ അവസരം നല്‍കി.
ആന്ധ്രയിലെ ഗുണ്ടൂരിൽ ജനനം
1938 ഏപ്രില്‍ 23ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകളായിട്ടാണ് എസ് ജാനകിയുടെ ജനനം. കുഞ്ഞുനാള്‍ മുതലേ നല്ല സംഗീതവാസന പ്രകടിപ്പിച്ചിരുന്ന ജാനകിയെ സംഗീതം പഠിപ്പിക്കണം എന്ന് നിര്‍ദേശിച്ചത് അമ്മാവന്‍ ചന്ദ്രശേഖര്‍ ആയിരുന്നു.
നാല് തവണ ദേശീയ പുരസ്കാരം
ഓപ്പോള്‍ എന്ന ചിത്രത്തിലെ 'ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്' എന്ന ഗാനത്തിലൂടെ 1980ല്‍ ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളമണ്ണില്‍ എത്തിച്ചത് എസ് ജാനകി ആയിരുന്നു. ഇതടക്കം 4 തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 11 തവണ ആണ് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി കേരളം ജാനകിയെ ആദരിച്ചത്.
പത്മഭൂഷൺ നിരസിച്ചു
2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
