എക്കാലത്തെയും 10 പണംവാരിപ്പടങ്ങള്‍; ലോകസിനിമയിലെ ബമ്പര്‍ ഹിറ്റുകള്‍

First Published 9, May 2020, 4:52 PM

ആഗോള ബോക്സ് ഓഫീസ് ശൂന്യമാണ് ഇന്ന്. ലോകമെമ്പാടും തീയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുന്നു. സിനിമാചിത്രീകരണങ്ങളും ഏറെക്കുറെ അങ്ങനെതന്നെ. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ തന്നെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ശീലിച്ച ആളുകള്‍ വേഗത്തില്‍ തീയേറ്ററുകളിലേക്ക് എത്തുമോ എന്ന സംശയം സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്. ഹോളിവുഡ് സിനിമകളോളമില്ലെങ്കിലും ബോളിവുഡിനും തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കുമൊക്കെ വലിയ തോതിലുള്ള ആഗോള റിലീസുണ്ട് ഇന്ന്. അതിനാല്‍ ലോകമെങ്ങും കൊവിഡ് ഭീഷണി ഒഴിയാതെ പുതിയ റിലീസുകളെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനാവില്ല. പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്കായി ഇന്‍ഡസ്ട്രികളുടെ കാത്തിരിപ്പ് അനിശ്ചിതമെന്നിരിക്കെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ ലിസ്റ്റാണ് ചുവടെ. അവ നേടിയ തുകയും.

1. അവഞ്ചേഴ്‍സ് എന്‍ഡ്‍ഗെയിം (2019)-

2018ല്‍ ഇറങ്ങിയ അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാറിന്‍റെ ഡയറക്ട് സീക്വലും മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‍സിലെ 22-ാം ചിത്രവും. സംവിധാനം റൂസോ സഹോദരന്മാര്‍. 2019 ഏപ്രിലില്‍ തീയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കളക്ഷനെ വെല്ലാന്‍ ഇനി പുതിയൊരു ചിത്രം വരണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത്  2.790 ബില്യണ്‍ ഡോളര്‍. അതായത് 19,235 കോടി ഇന്ത്യന്‍ രൂപ.

2. അവതാര്‍ (2009)-

ജെയിംസ് കാമറൂണ്‍ സ്ക്രീനിലൊരുക്കിയ ഒരു വിസ്മയ, ഭാവനാലോകം. സയന്‍സ് ഫിക്ഷന്‍ ചിത്രം  നിര്‍മ്മാതാക്കളായ 20ത്ത് സെഞ്ചുറി ഫോക്സിന് സ്വപ്നനേട്ടമാണ് നല്‍കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നു നേടിയത് 2.789 ബില്യണ്‍ ഡോളര്‍ (19,228 കോടി ഇന്ത്യന്‍ രൂപ)

3. ടൈറ്റാനിക്ക് (1997)-

മറ്റൊരു ജെയിംസ് കാമറൂണ്‍ മാജിക്. ഈ എപ്പിക് ദുരന്ത പ്രണയചിത്രം ഡിജിറ്റല്‍ സിനിമയ്ക്ക് മുന്‍പും ലോകത്തിന്‍റെ മുക്കിലും മൂലയിലുമുള്ള തീയേറ്ററുകളിലെത്തി. എത്തിയെന്ന് മാത്രമല്ല, അവിടെയൊക്കെ എക്കാലത്തേക്കും അരാധകരെയും സൃഷ്ടിച്ചു. 23 വര്‍ഷം പിന്നിടുമ്പോഴും ടൈറ്റാനിക്കിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനായത് ആകെ രണ്ടേരണ്ട് സിനിമകള്‍ക്കാണെന്നും ഓര്‍‌ക്കണം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 2.187 ബില്യണ്‍ ഡോളര്‍ (15,078 കോടി ഇന്ത്യന്‍ രൂപ)

4. സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‍സ് അവേക്കന്‍സ് (2015)-

സ്റ്റാര്‍ വാര്‍സ് സക്വല്‍ ട്രിലജിയിലെ ആദ്യഭാഗം. ലൂക്കാസ് ഫിലിമും ബാഡ് റോബോട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍‌മ്മാണം. ആകെ നേടിയ ആഗോള കളക്ഷന്‍ 2.068 ബില്യണ്‍ ഡോളര്‍ (14,257 കോടി ഇന്ത്യന്‍ രൂപ)

5. അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍ (2018)-

വീണ്ടും മാര്‍വെലിന്‍റെ ബോക്സ് ഓഫീസ് പടയോട്ടം. 2012ല്‍ പുറത്തെത്തിയ അവഞ്ചേഴ്‍സിന്‍റെയും 2015ല്‍ പുറത്തെത്തിയ അവഞ്ചേഴ്‍സ് ഏജ് ഓഫ് അള്‍ട്രോണിന്‍റെയും തുടര്‍ച്ചയായിരുന്നു ഈ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 2.048 ബില്യണ്‍ ഡോളര്‍ (14,119 കോടി ഇന്ത്യന്‍ രൂപ)

6. ജുറാസിക് വേള്‍ഡ് (2015)-

ജുറാസിക് വേള്‍ഡ് ട്രിലജിയിലെ ആദ്യഭാഗം. കോളിന്‍ ട്രെവറോവ് സംവിധാനം ചെയ്‍ത ചിത്രം ഹോളിവുഡിന് അക്കാലത്ത് ഏറ്റവും പ്രതീക്ഷയുള്ള സിനിമയായിരുന്നു. ആഗോള ബോക്സ്ഓഫീസില്‍ നിന്നുള്ള ആകെ നേട്ടം 1.671 ബില്യണ്‍ ഡോളര്‍ (11,520 കോടി ഇന്ത്യന്‍ രൂപ)

7. അവഞ്ചേഴ്‍സ് (2012)-

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‍സിലെ ആറാം ചിത്രം. തീയേറ്ററുകളില്‍ സൃഷ്ടിച്ചത് അത്ഭുതം. ആഗോള ബോക്സ്ഓഫീസില്‍ നിന്ന് ആകെ നേടിയത് 1.518 ബില്യണ്‍ ഡോളര്‍ (10,465 കോടി ഇന്ത്യന്‍ രൂപ)

8. ഫ്യൂരിയസ് 7 (2015)-

2013ല്‍ പുറത്തെത്തിയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ തുടര്‍ച്ച. ജയിംസ് വാന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം ലോകമെമ്പാടും ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ആകെ ആഗോള ബോക്സ്ഓഫീസ് നേട്ടം 1.516 ബില്യണ്‍ ഡോളര്‍ (10,452 കോടി ഇന്ത്യന്‍ രൂപ).

9. അവഞ്ചേഴ്‍സ് ഏജ് ഓഫ് അല്‍ട്രോണ്‍ (2015)-

2012ല്‍ പുറത്തെത്തിയ അവഞ്ചേഴ്‍സിന്‍റെ തുടര്‍ച്ച. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‍സിലെ പതിനൊന്നാം ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 1.405 ബില്യണ്‍ ഡോളര്‍ (9686 കോടി ഇന്ത്യന്‍ രൂപ)

10. ബ്ലാക്ക് പാന്തര്‍ (2018)-

പത്താം സ്ഥാനത്തും മാര്‍വെല്‍ തന്നെ. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‍സിലെ പതിനെട്ടാം ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 1.346 ബില്യണ്‍ ഡോളര്‍ (9279 കോടി ഇന്ത്യന്‍ രൂപ)

loader