അമിത് ഷായ്‌ക്ക് അനാരോഗ്യമെന്ന് പ്രചരിപ്പിച്ചു; അറസ്റ്റിലേക്ക് നയിച്ച വ്യാജ ട്വീറ്റുകള്‍ പൊളിഞ്ഞത് എങ്ങനെ

First Published May 10, 2020, 6:14 PM IST

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നാളുകളായി അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിത് ഷാ പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. അമിത് ഷായ്‌ക്ക് എല്ലിലെ അര്‍ബുദം(bone cancer) ആണെന്നുവരെ പ്രചാരണങ്ങളുണ്ടായി. അമിത് ഷാ രോഗബാധിതനാണ് എന്നുപറയുന്ന വൈറല്‍ ട്വീറ്റുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യമെന്ത്. അവയുടെ കള്ളത്തരം പൊളിഞ്ഞത് എങ്ങനെയാണ്.