അതിര്‍ത്തികള്‍ അടച്ചുപൂട്ടിയെന്ന് ആരോപണം; കേരളത്തിനെതിരെ വിദ്വേഷ ക്യാംപയിന്‍; വസ്തുത എന്ത്

First Published Apr 28, 2020, 3:18 PM IST

തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരളം കര്‍ണാടകയും തമിഴ്‍നാടുമായുള്ള അതിര്‍ത്തികള്‍ അടച്ചുപൂട്ടി എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തം. കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ വേദവ്യാസ് കാമത്ത് അടക്കമുള്ളവര്‍ കേരളത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇരട്ടത്താപ്പും സേച്ഛാധിപത്യവുമാണ് ഇതിലൂടെ തെളിയുന്നത്
എന്ന് നിരവധി ട്വീറ്റുകളില്‍ പറയുന്നു. #KeralaSealed എന്ന ഹാഷ്‍ടാഗിലാണ് കേരളത്തിനെതിരായ ക്യാംപയിന്‍.