ക്യാൻസറിനെ ചെറുക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ
ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. പ്രകൃതിദത്തമായ സൂപ്പർ ഫ്രൂട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മാമ്പഴം
പഴങ്ങളുടെ രാജാവായ മാമ്പഴം രുചിയിൽ മാത്രമല്ല, ആരോഗ്യത്തിനും കേമനാണ്. മാമ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങൾക്ക് നാശം സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
ചക്കപ്പഴം
പലർക്കും ചക്കപ്പഴം കഴിക്കാൻ വലിയ ഇഷ്ടമുണ്ടാകില്ല. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ആരും ഒഴിവാക്കില്ല. ചക്കപ്പഴത്തിൽ ക്യാൻസർ തടയുന്ന പ്രത്യേക പോഷകങ്ങളും ഫൈറ്റോന്യൂട്രിയന്റുകളും ഉണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഞാവൽപ്പഴം
ഞാവൽപ്പഴത്തിൽ ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇത് ശരീരത്തിൽ ക്യാൻസർ കോശങ്ങൾ അസാധാരണമായി വളരുന്നതും പടരുന്നതും തടയുന്നു. രുചികരമായ ഈ ഞാവൽപ്പഴം കഴിക്കുന്നത് ശരീരത്തിന് മികച്ച പ്രതിരോധശേഷി നൽകും.
നെല്ലിക്ക
നെല്ലിക്ക ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ഇതിൽ വിറ്റാമിൻ സി കൂടാതെ ശക്തമായ ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

