നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നതിന്റെ 5 ഗുണങ്ങൾ
നാരങ്ങ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. എന്നാൽ രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ അല്പം നാരങ്ങ നീരും കുറച്ച് തേനും ചേർത്ത് കുടിക്കുന്നത് കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
നിർജ്ജലീകരണം തടയുന്നു
നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. കൂടാതെ ശരീരത്തിലെ താപനില നിയന്ത്രിക്കാനും ഊർജ്ജം ലഭിക്കാനും ഇത് നല്ലതാണ്.
Add Asianetnews as a Preferred Source

25
Image Credit : Getty
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ ലഭിക്കുന്നു
നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
35
Image Credit : Getty
ദഹനശേഷി കൂട്ടുന്നു
ദഹനം മെച്ചപ്പെടുത്താൻ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശീലമാക്കാം. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനശേഷി കൂട്ടുന്നു.
45
Image Credit : Getty
ശരീരഭാരം നിയന്ത്രിക്കുന്നു
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
55
Image Credit : our own
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തേനിൽ ധാരാളം പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Latest Videos
