ദിവസവും മാതള വിത്ത് കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
മാതളത്തിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്. ഹൃദയത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് കഴിക്കാം. മാതള വിത്തിന്റെ ഗുണങ്ങൾ ഇതാണ്.
15

Image Credit : Getty
ആന്റിഓക്സിഡന്റ് ഗുണങ്ങൾ
മാതള വിത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ എന്നിവയെ തടയുകയും ചെയ്യും.
Add Asianetnews as a Preferred Source

25
Image Credit : Getty
ദഹനം മെച്ചപ്പെടുത്തും
മാതള വിത്ത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. കൂടാതെ മലബന്ധം അകറ്റുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
35
Image Credit : Getty
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
കൊളസ്ട്രൊൾ, ബ്ലഡ് പ്രഷർ എന്നിവ കുറയ്ക്കാൻ ദിവസവും മാതള വിത്ത് കഴിക്കുന്നത് നല്ലതാണ്. ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ തടയാനും ഇത് ഗുണകരമാണ്.
45
Image Credit : Getty
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
മുഖത്തെ ചുളിവുകളും പാടുകളും അകറ്റി തിളക്കമുള്ള ചർമ്മം ലഭിക്കാൻ ദിവസവും മാതള വിത്ത് കഴിച്ചാൽ മതി. ഇത് കൊളാജൻ ഉത്പാദനം കൂട്ടും.
55
Image Credit : Getty
ക്യാൻസർ സാധ്യത കുറയ്ക്കും
മാതള വിത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ആന്റി ക്യാൻസർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Latest Videos

