നല്ല ഉറക്കം ലഭിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 ഔഷധങ്ങൾ
നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ശരീരത്തിന് നല്ല വിശ്രമവും ആവശ്യമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരം ക്ഷീണിക്കാനും ആരോഗ്യം നഷ്ടപ്പെടാനും കാരണമാകും. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഔഷധങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
കാമോമൈൽ
സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും കാമോമൈൽ ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.
Add Asianetnews as a Preferred Source

25
Image Credit : Getty
തുളസി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് തുളസി. ഇത് സമ്മർദ്ദം നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
35
Image Credit : Getty
അശ്വഗന്ധ
സമ്മർദ്ദം നിയന്ത്രിക്കുന്നതിന് അഷ്വഗന്ധ നല്ലതാണ്. ഇത് പാലിൽ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
45
Image Credit : Getty
ലാവണ്ടർ
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ഇത് ക്ഷീണം അകറ്റാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഇത് ഉണക്കിപ്പൊടിച്ച് ചായയിലിട്ട് കുടിക്കാം.
55
Image Credit : Getty
ലെമൺ ബാം
നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ലെമൺ ബാം. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Latest Videos

