ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട 5 സൂപ്പർഫുഡുകൾ
കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ നമ്മൾ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും അത്തരത്തിലുള്ളതായിരിക്കണം. നല്ല ആരോഗ്യം ലഭിക്കുന്നതിന് ഈ സൂപ്പർഫുഡുകൾ കഴിക്കൂ.
15

Image Credit : Getty
ബദാം
ബദാമിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പും, പ്രോട്ടീനും, ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. രാത്രി മുഴുവൻ കുതിർക്കാൻ വെച്ചതിന് ശേഷം രാവിലെ കഴിക്കാവുന്നതാണ്.
Add Asianetnews as a Preferred Source

25
Image Credit : Getty
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ ഗ്ലൂക്കോസുണ്ട്. കൂടാതെ ഇതിൽ അയൺ, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
35
Image Credit : Getty
നെയ്യ്
കഴിക്കുന്ന ഭക്ഷണത്തിൽ അല്പം നെയ്യ് ചേർക്കുന്നത് നല്ല ദഹനത്തിനും ഊർജ്ജം ലഭിക്കാനും സഹായിക്കും. കൂടാതെ ഇത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
45
Image Credit : Getty
പച്ചപ്പയർ
ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കൂടുതൽ ഊർജ്ജം ലഭിക്കാനും സഹായിക്കും.
55
Image Credit : Getty
അശ്വഗന്ധ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ ചെടിയാണ് അശ്വഗന്ധ. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം നിങ്ങൾക്ക് നല്ല ഊർജ്ജവും ലഭിക്കും.
Latest Videos

