തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍
ബയോട്ടിൻ അഥവാ ബി7 കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഷ്റൂം
ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചീര
വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
മുട്ട
പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
മധുരക്കിഴങ്ങ്
ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
നട്സ്
ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് തലമുടി വളരാന്‍ ഗുണം ചെയ്യും.
പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
സൂര്യകാന്തി വിത്തുകള്‍
സൂര്യകാന്തി വിത്തുകളിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.