ലോക്ഡൗണ്‍ കാലത്ത് ഉപകാരപ്പെടുന്ന ചില 'കുക്കിംഗ് ടിപ്‌സ്'...

First Published 12, May 2020, 10:49 PM

ലോക്ഡൗണ്‍ ആയതോടെ പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് എല്ലാവരുടേയും ശ്രമം. എന്നാല്‍ എല്ലായ്‌പോഴും അടുക്കളയില്‍ തന്നെ സമയം ചിലവിടുന്നത് ജോലിയുള്ളവരെ സംബന്ധിച്ച് പ്രയാസകരവുമാണ്. ആരോഗ്യകരമായ ഭക്ഷണം ഈ അവസരത്തില്‍ ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിനാല്‍ ലോക്ഡൗണ്‍ സ്‌പെഷ്യലായി ചില 'കുക്കിംഗ് ടിപ്‌സ്' പരീക്ഷിച്ചാലോ?

'ബ്രേക്ക്ഫാസ്റ്റ്' ആരോഗ്യത്തിന്റെ അടിസ്ഥാനമാണല്ലോ. പലരും വൈകി ഉറങ്ങുന്നതിനാലും  വൈകി എഴുന്നേല്‍ക്കുന്നതിനാലും രാവിലത്തെ പാചകത്തിന് മടിയായതിനാലും 'ബ്രേക്ക്ഫാസ്റ്റ്' വേണ്ടെന്ന് വയ്ക്കുന്നുണ്ട്. ഇത് ഒട്ടും നല്ലതല്ല. അല്‍പം ഓട്ട്‌സ് തലേന്ന് രാത്രി പാലില്‍ മുക്കിവച്ചത് രാവിലെ പുറത്തെടുത്ത് എന്തെങ്കിലും ഫ്രൂട്ട്‌സ് അരിഞ്ഞത് കൂടി ചേര്‍ത്താല്‍ വളരെ 'ഹെല്‍ത്തി' ആയ 'ബ്രേക്ക്ഫാസ്റ്റായി'. ജോലിയും കുറവ് ശരീരം സുരക്ഷിതവുമാകും.

ലോക്ഡൗണ്‍ കാലത്ത് എപ്പോഴും അല്‍പം അവില്‍ വാങ്ങി സൂക്ഷിക്കുക. ഇത് പതിനഞ്ച് മിനുറ്റ് പാലില്‍ കുതിര്‍ത്തിയ ശേഷം അല്‍പം ശര്‍ക്കരയോ പഞ്ചസാരയോ എന്തെങ്കിലും പഴങ്ങള്‍ മുറിച്ചതോ ചേര്‍ക്കുക. വേണമെങ്കില്‍ അല്‍പം നട്ട്‌സും ചേര്‍ക്കാം. വിശക്കുമ്പോള്‍ ഇത്രയും തന്നെ ധാരാളമാണ്.

പയറുവര്‍ഗങ്ങള്‍ പാചകം ചെയ്യാനും എളുപ്പമാണ്, അതേസമയം ആരോഗ്യത്തിന് ഏറെ മെച്ചമുള്ളവയുമാണ്. അതിനാല്‍ ലോക്ഡൗണ്‍ കാലത്ത് പയറുവര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കാം. 4 മുതല്‍ 6 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്തുവച്ച പയര്‍, കടല എന്നിവയെല്ലാം ഉപ്പിട്ട് വേവിച്ചാല്‍ ഭക്ഷ്യയോഗ്യമായി. തയ്യാറാക്കാന്‍ വളരെ എളുപ്പം.

വീട്ടില്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ എന്തെങ്കിലും സ്‌നാക്‌സ് വേണമെന്ന് തോന്നാത്തവരില്ല. ഇതിനായി 'റോസ്റ്റഡ്' കടലയോ ചനയോ സൂക്ഷിച്ചുവയ്ക്കാം. വിശപ്പിനും ശമനമാകും, ആരോഗ്യത്തിനും വലിയ ഭീഷണിയില്ല.

ചോറും കറിയും എല്ലാം വെവ്വേറെ തയ്യാറാക്കുന്നതിന് പകരം ഒരുമിച്ച് ഇവ പാകം ചെയ്യാവുന്നതാണ്. അടിസ്ഥാനപരമായി ഭക്ഷണരീതിയെല്ലാം നമ്മുടെ ശീലത്തിന്റെ ഭാഗമാണല്ലോ. ആവശ്യമെങ്കില്‍ നമുക്ക് തന്നെ മാറ്റങ്ങള്‍ വരുത്താവുന്നതല്ലേ ഉള്ളൂ. ചോറും പയറും, ചോറും കടലയും, ചോറും ചിക്കനുമെല്ലാം ഇത്തരത്തില്‍ വേവിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അല്‍പം മസാലയോ മറ്റോ ചേര്‍ത്താല്‍ രുചിയും 'ഓക്കെ'.

എണ്ണയില്‍ പൊരിച്ച ഭക്ഷണസാധനങ്ങള്‍ ഈ ലോക്ഡൗണ്‍ കാലത്ത് പരമാവധി ഒഴിവാക്കാം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ജാഗ്രത. അധികവും ആവിയില്‍ വേവിച്ചെടുത്ത ഭക്ഷണങ്ങളെ ആശ്രയിക്കാം. പുട്ട്, ഇഡ്ഡലി, കൊഴുക്കട്ട എന്നിങ്ങനെയുള്ള നാടന്‍ ഭക്ഷണസാധനങ്ങള്‍ തന്നെ ഉദാഹരണം. വിശപ്പിനും നല്ലത്, ആരോഗ്യത്തിനും നല്ലത്, തയ്യാറാക്കാനും എളുപ്പം.

loader