വൃക്കരോഗമുള്ളവർ കഴിക്കേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങൾ

First Published Apr 30, 2020, 4:33 PM IST

വൃക്കരോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോണുകളെ പുറപ്പെടുവിക്കുക, ശരീരത്തിലെ ഫ്ലൂയിഡുകളെ ബാലൻസ് ചെയ്യുക, മൂത്രത്തിന്റെ ഉൽപ്പാദനം അങ്ങനെ നിരവധി ജോലികൾ വൃക്കകൾക്കുണ്ട്. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൃക്കരോഗമുള്ളവർ പ്രത്യേക ഭക്ഷണക്രമം ശീലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃക്കരോഗികൾ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...