- Home
- Life
- Food
- International Tea Day 2026: ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
International Tea Day 2026: ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ഔഷധ ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷവും രാത്രി ഉറങ്ങുന്നതിന് മുമ്പും ഔഷധ ചായ കുടിക്കുന്നത് ആരോഗ്യകരമാണ്. ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ
15

Image Credit : Freepik
ഉറക്കം
ദിവസവും ഔഷധ ചായ കുടിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും ഔഷധ ചായ കുടിക്കുന്നതിലൂടെ സാധിക്കും.
Add Asianetnews as a Preferred Source

25
Image Credit : our own
സമ്മർദ്ദം കുറയ്ക്കും
ദിവസവും ഔഷധ ചായ കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും മാനസിക സംഘർഷങ്ങളുള്ള സമയങ്ങളിൽ ഇത് കുടിക്കുന്നത് ഗുണകരമാണ്.
35
Image Credit : google
ദഹനം മെച്ചപ്പെടുത്തുന്നു
പെപ്പർമിന്റ്, ഇഞ്ചി എന്നിവ അടങ്ങിയ ഔഷധ ചായകൾ ദിവസവും കുടിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ഓക്കാനം ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു.
45
Image Credit : our own
നിർജ്ജലീകരണം തടയുന്നു
ഔഷധ ചായയിൽ കഫീൻ ഇല്ല. അതിനാൽ തന്നെ ഇത് കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താനും സഹായിക്കും.
55
Image Credit : Getty
ബ്ലഡ് പ്രഷർ
ചെമ്പരത്തി ചായ പോലുള്ളവ ദിവസവും കുടിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.
Latest Videos

