അമിതമായ സമ്മർദ്ദം നിയന്ത്രിക്കാൻ ഈ ഔഷധ സസ്യങ്ങൾ മതി
അമിതമായ ജോലിഭാരവും മറ്റ് ദൈനംദിന തിരക്കുകളും നിങ്ങളിൽ കൂടുതൽ സമ്മർദ്ദവും മൂഡ് സ്വിങ്ങ്സും ഉണ്ടാവാൻ കാരണമാകുന്നു. ഇത് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ഈ ഔഷധ സസ്യങ്ങൾ മതി.
14

Image Credit : Getty
തുളസി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് തുളസി. ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും.
24
Image Credit : Getty
അശ്വഗന്ധ
ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കാൻ അശ്വഗന്ധ നല്ലതാണ്. ഇത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുകയും നാഡീ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
34
Image Credit : Getty
ശതാവരി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ശതാവരി. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്. കൂടാതെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതപ്പെടുത്താനും ഇത് സഹായിക്കും.
44
Image Credit : Getty
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നന്നായി ഉറങ്ങുക, നല്ല ഭക്ഷണങ്ങൾ കഴിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, വ്യായാമങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Latest Videos

