പ്രമേഹം ഉള്ളവർ സ്ട്രോബെറി കഴിക്കാൻ പാടുണ്ടോ? ഗുണങ്ങൾ ഇതാണ്
നിരവധി ഗുണങ്ങൾ അടങ്ങിയ ബെറിപ്പഴമാണ് സ്ട്രോബെറി. ഇതിന്റെ നിറവും രുചിയും ആരെയും ആകർഷിക്കുന്നതാണ്. പ്രമേഹം ഉള്ളവർക്കും സ്ട്രോബെറി കഴിക്കാൻ സാധിക്കും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
14

Image Credit : Getty
ആന്റിഓക്സിഡന്റ് ഗുണങ്ങൾ
സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.
24
Image Credit : Getty
ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്
മിക്ക ബെറിപ്പഴങ്ങളിലും ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ തന്നെ സ്ട്രോബെറി കഴിക്കുന്നതുകൊണ്ട് പ്രമേഹം കൂടുകയില്ല.
34
Image Credit : Getty
ഫൈബർ ഉണ്ട്
സ്ട്രോബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മന്ദഗതിയിലാക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.
44
Image Credit : Getty
പ്രമേഹ സാധ്യത കുറയ്ക്കുന്നു
ദിവസവും സ്ട്രോബെറി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഇത് ജ്യൂസടിച്ചും അല്ലാതെയും കഴിക്കാവുന്നതാണ്.
Latest Videos

