സ്തനാർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളും സ്തനാര്‍ബുദത്തിലേയ്ക്ക് നയിക്കാം. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

സ്തനാർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
സ്തനാർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങള പരിചയപ്പെടാം.
ചീര
നാരുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് സ്തനാർബുദം ഉള്‍പ്പെടെയുള്ള ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ബ്രൊക്കോളി
ക്രൂസിഫസ് പച്ചക്കറി കുടുംബത്തിലെ ബ്രൊക്കോളി ആന്‍റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ബ്ലൂബെറി
ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.
തക്കാളി
തക്കാളിയിലെ ലൈക്കോപ്പിന്‍ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞള്‍
മഞ്ഞളിലെ കുർക്കുമിന് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. മഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ഇവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും വിവിധ ക്യാൻസറുകളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഓറഞ്ച്
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ചും സ്തനാർബുദത്തിനെതിരെ പോരാടാൻ സഹായിക്കും.
ആപ്പിള്‍
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ആപ്പിളും ക്യാൻസര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.

