ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
ചർമ്മസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കാലമാണിന്ന്. വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടും ട്രീറ്റ്മെന്റുകളും എടുത്തതുകൊണ്ടും മാത്രം കാര്യമില്ല. പോഷക ഗുണമുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കേണ്ടതുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മുട്ട
മുട്ടയിൽ ധാരാളം പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടാൻ സഹായിക്കും. ഇത് ചർമ്മത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യത്തോടൊപ്പം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.
മത്തൻ വിത്ത്
മത്തൻ വിത്തിൽ ധാരാളം സിങ്കും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

