ഡയറ്റില്‍ ബ്ലൂബെറി ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണിത്. ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
2. തലച്ചോറിന്‍റെ ആരോഗ്യം
ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
3. ഹൃദയാരോഗ്യം
ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
4. ദഹനം
ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കാനും ബ്ലൂബെറി സഹായിക്കും.
5. ബ്ലഡ് ഷുഗര്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്ലൂബെറി സഹായിക്കുന്നു.
6. അമിത വണ്ണം
വയറിലെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. ചര്‍മ്മം
വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.