Health Benefits of Broccoli : ബ്രൊക്കോളി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ഭക്ഷണത്തിൽ ബ്രൊക്കോളി ചേർക്കുന്നത് പല വിധത്തിൽ സഹായിക്കും. നാരുകൾ, ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, സിങ്ക്, സെലിനിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്. പ്രമേഹം, സ്കീസോഫ്രീനിയ, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവ കുറയ്ക്കാൻ ബ്രൊക്കോളി സഹായിക്കും. ബ്രൊക്കോളി കഴിക്കുന്നതിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ബ്രൊക്കോളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല അണുബാധകൾക്കെതിരെയും പ്രവർത്തിക്കുന്നു.
ബ്രൊക്കോളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവുമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
ബ്രൊക്കോളി കരളിന് ഗുണം ചെയ്യും. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന ഹെപ്പറ്റോപ്രൊട്ടക്റ്റീവുകൾ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ബ്രൊക്കോളി സൂപ്പ്, സലാഡുകൾ എന്നിവയായി കഴിക്കാം.
ശരീരത്തിലെ കാൽസ്യത്തിന്റെ അഭാവം മൂലം അസ്ഥികൾ ദുർബലമാകും. ഇത് തടയാൻ, ബ്രോക്കോളി കഴിക്കാം. കാരണം അതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.
cholesterol
ആവിയിൽ വേവിച്ച ബ്രൊക്കോളി കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ബ്രൊക്കോളി കഴിക്കുന്നതിലൂടെ തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ നിയന്ത്രിക്കാനാകും.