അറിയാതെ പോകരുത് പപ്പായയുടെ ഈ ആരോഗ്യ ഗുണങ്ങൾ...

First Published 13, Aug 2020, 4:15 PM

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും  സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ പപ്പായയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അറിയാം പപ്പായയുടെ മറ്റ് ഗുണങ്ങള്‍...

ഒന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പപ്പായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ അണുബാധകളെ നേരിടാനും പപ്പായയ്ക്ക് പ്രത്യേക കഴിവുണ്ട്.

രണ്ട്...

ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ പപ്പായ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ക്യാന്‍സറിനെ തടയാനും ഒരു പരിധി വരെ പപ്പായയ്ക്കാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മൂന്ന്...

ഫൈബറും വെള്ളവും ധാരാളം അടങ്ങിയ പപ്പായ ദഹനത്തിന് മികച്ചതാണ്. ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥിരമായി കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. ദഹനവുമായി ബന്ധപ്പെട്ട ആന്തരീക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 'എന്‍സൈമുകള്‍' പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മലബന്ധമുള്ളവര്‍ക്കും പപ്പായ നല്ലരീതിയില്‍ ഗുണം ചെയ്യും.

നാല്...

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

അഞ്ച്...

വെള്ളവും ഫൈബറും ധാരാളം അടങ്ങിയ പപ്പായ അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാലറി കുറവായതിനാൽ ശരീരഭാരം വർധിക്കുമെന്ന് പേടി വേണ്ട. ഒപ്പം ഇവ  ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യും.

ആറ്...

ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ പപ്പായ കണ്ണിന്റെ കാഴ്ചയ്ക്കും ഉത്തമമാണ്.

ഏഴ്...

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റുകയും ചര്‍മ്മത്തെ യുവത്വത്തോടെ ഇരിക്കാനും സഹായിക്കും. അതിനായി പപ്പായ കഴിക്കുന്നതിനോടൊപ്പം മുഖത്തും പുരട്ടാം.

loader