പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ
പ്രമേഹ രോഗികൾക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ 8 പ്രധാന ഭക്ഷണപദാർത്ഥങ്ങൾ.

ഫാറ്റി ഫിഷ്
അയല, മത്തി, സാൽമൺ, കൊഴുവ തുടങ്ങിയ എണ്ണമറ്റ മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികളിൽ ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കൂടുതലായതിനാൽ ഇത്തരം കൊഴുപ്പുകൾ വളരെ പ്രധാനമാണ്.
ഇലക്കറികൾ
ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറവാണ്. അതിനാൽ ഇവ രക്തത്തിലെ ഗ്ലൂക്കോസ് നിലയെ പ്രതികൂലമായി ബാധിക്കില്ല. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശക്തമായ ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു.
അവക്കാഡോ
രക്തത്തിലെ പഞ്ചസാര കൂട്ടുകയില്ല. ഒരു ഗ്രാം താഴെ മാത്രം പഞ്ചസാര, ഉയർന്ന ഫൈബർ, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ അവക്കാഡോ പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.
മുട്ട
പതിവായി മുട്ട കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ സഹായിക്കും.
ചിയാ വിത്തുകൾ
ചിയാ വിത്തുകളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും അതിൽ ഭൂരിഭാഗവും നാരുകളാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.
ചെറുപയർ, ബീൻസ് വർഗ്ഗങ്ങൾ
ബി-വിറ്റാമിനുകൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ബീൻസുകളും പയറുവർഗ്ഗങ്ങളും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഗ്രീക്ക് യോഗർട്ട്
പ്രമേഹ സാധ്യത കുറയ്ക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കും. സാധാരണ തൈരിനെ അപേക്ഷിച്ച് ഗ്രീക്ക് തൈരിൽ പ്രോട്ടീൻ കൂടുതലും കാർബോഹൈഡ്രേറ്റ് കുറവുമാണ്.
നട്സ്
ഇവ പതിവായി കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്തുകയും ചെയ്യും.

