മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.

മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ചീര
വിറ്റാമിന്‍ കെ, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചീര സ്ത്രീകള്‍ കഴിക്കുന്നത് എല്ലുകളുടെയും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ആപ്പിള്‍
മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ബീന്‍സ്
പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ബീന്‍സ് കഴിക്കുന്നതും മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ക്ക് നല്ലതാണ്.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഓട്സ്
മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
നട്സും സീഡുകളും
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.