ചര്‍മ്മം ചെറുപ്പമായിരിക്കാൻ കഴിക്കാം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ
ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചര്‍മ്മം ചെറുപ്പമായിരിക്കാൻ കഴിക്കാം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചീര
ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നു.
ഓറഞ്ച്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കുന്നു.
ക്യാരറ്റ്, ബീറ്റ്റൂട്ട്
ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലെയുള്ള റൂട്ട് വെജ് കഴിക്കുന്നതും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോയും ഹൈലൂറോണിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
നട്സും സീഡുകളും
ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയ നട്സും സീഡുകളും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കും.