ഈ അഞ്ച് വിഭാഗക്കാര്‍ കീറ്റോ ഡയറ്റ് നിര്‍ബന്ധമായും ഒഴിവാക്കുക
First Published Dec 26, 2020, 9:51 PM IST
സമീപകാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് കീറ്റോ ഡയറ്റ്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് മിക്കവരും കീറ്റോ ഡയറ്റ് പിന്തുടരുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് തീരെ കുറയ്ക്കുകയും ഫാറ്റിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നതാണ് കീറ്റോ ഡയറ്റ്. എന്നാല്‍ ചിലര്‍ക്ക് കീറ്റോ ഡയറ്റ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അത്തരത്തിലുള്ള അഞ്ച് വിഭാഗക്കാരെ കുറിച്ചാണ് ഇനി പറയുന്നത്.

ഗര്‍ഭിണികളാണ് ഈ പട്ടികയില്‍ ആദ്യം തന്നെ ഉള്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ ഭക്ഷണത്തിനും മറ്റ് ജീവിതരീതികള്‍ക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട്. ബാലന്‍സ്ഡ് ആയ ഡയറ്റാണ് ഗര്‍ഭിണികള്‍ പിന്തുടരേണ്ടത്.

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ച് ശീലിച്ചവരും കീറ്റോ ഡയറ്റിലേക്ക് കടക്കാതിരിക്കുന്നതാണ് ഉത്തമം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തന്നെ കീറ്റോ ഡയറ്റ് പാലിക്കാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. കടുത്ത പോഷകക്കുറവ് നേരിടാന്‍ ഇത് വഴിവച്ചേക്കാം.
Post your Comments