തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ഊർജ്ജവും ആരോഗ്യവും ലഭിക്കുകയുള്ളു. അതുപോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യമാണ്.
15

Image Credit : Freepik
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം ഫൈബറും ഫോളറ്റും ബീറ്റാ കരോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
35
Image Credit : Getty
തക്കാളി
തക്കാളിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
45
Image Credit : Getty
വാൽനട്ട്, ബെറീസ്
വാൽനട്ട്, ബെറീസ് എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
55
Image Credit : Getty
കോഫി, ചായ
കോഫി, ചായ എന്നിവയിൽ ധാരാളം ഫൈറ്റോന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

