പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍
ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍
പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉറക്കം
പാലിലെ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡിന്‍റെ സാന്നിധ്യം ഉറക്കത്തിന് നല്ലതാണ്. അതിനാല്‍ പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
2. ദഹനം
പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
3. പ്രതിരോധശേഷി
പതിവായി രാത്രി പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
4. എല്ലുകളുടെ ആരോഗ്യം
പാലില്‍ കാത്സ്യവും ശര്‍ക്കരയില്‍ മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കാം.
5. വിളര്‍ച്ച
ഇരുമ്പ് ധാരാളം അടങ്ങിയ ശര്‍ക്കര പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും.
6. സ്ട്രെസ്
പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
7. ചര്‍മ്മം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും.