മെസിയും റൊണാൾഡോയുമില്ല, ബാലൺ ദ് ഓർ ചുരുക്കപ്പട്ടികയായി
ഈ വര്‍ഷത്തെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലില്ല.

മെസിക്കും റൊണാള്‍ഡോക്കും ഇടമില്ല
സൂപ്പർതാരങ്ങളായ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.
യുവതരംഗം
ഫ്രാൻസിന്‍റെ കിലിയൻ എംബപ്പെ മുതൽ സ്പെയിനിന്‍റെ യുവതാരം ലമീന്‍ യമാല്‍ വരെയുള്ള മിന്നും താരങ്ങളാണ് ഫുട്ബോളിന്‍റെ വമ്പൻ പുരസ്കാരത്തിനായി മത്സരിക്കുന്നത്.
ഡെംബെലെ പട്ടികയില്‍
ആദ്യ ചാംപ്യൻസ് ലീഗ് കിരീടം നേടിയ പിഎസ്‌ജിയുടെ ഔസ്മാൻ ഡെംബെലെ ചുരുക്കപ്പട്ടികയിൽ ഇടം നേടി.
രാജാവാകാന്‍ സലാ
പ്രീമിയർ ലീഗിൽ ലിവർപൂളിനെ ചാംപ്യൻമാരാക്കിയ പ്രകടനത്തോടെ മുഹമ്മദ് സലായും മികച്ച ഫുട്ബോളറാകാൻ മത്സരിക്കും.
യുവതാരത്തില്‍ നിന്ന് മികച്ച താരത്തിലേക്ക്
കഴിഞ്ഞ തവണ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ സ്പെയിനിന്‍റെ യുവതാരം ലാമിൻ യമാലും ഇത്തവണ മികച്ച താരാമാകാനുണ്ട്.
റോഡ്രി പുറത്ത്
കഴിഞ്ഞ വർഷത്തെ ജേതാവായ റോഡ്രി പരുക്കിനെ തുടർന്ന് പുറത്തായി.
പ്രമുഖരെല്ലാം ലിസ്റ്റില്‍
ജൂഡ് ബെല്ലിംഗ്ഹാം, ഏർലിംഗ് ഹാലാൻഡ് , അഷ്റഫ് ഹക്കിമി, അലക്സിസ് മകലിസ്റ്റർ, ലൗട്ടാരോ മാർട്ടിനെസ്, വിനീഷ്യസ് ജൂനിയർ, കോള്‍ പാൾമര്‍ എന്നീ താരങ്ങളും ചുരുക്കപട്ടികയിൽ ഇടം നേടി.
ചാമ്പ്യൻസ് ആഴ്സണല്‍
വനിതാ വിഭാഗത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആഴ്സനിൽ നിന്നുള്ള ഏഴ് താരങ്ങൾ മികച്ച വനിതാ താരമാകാനുള്ള പട്ടികയില്‍ ഇടം നേടി.
ഹാട്രിക്ക് അടിക്കാൻ ഐറ്റ്ന ബോണ്‍മാറ്റി
കഴിഞ്ഞ രണ്ട് തവണയും പുരസ്കാരം നേടിയ ബാഴ്സയുടെ ഐറ്റ്ന ബോണ്‍മാറ്റി ഇത്തവണയും ചുരുക്കപ്പട്ടികയിലുണ്ട്.
പുരസ്കാര പ്രഖ്യാപനം സെപ്റ്റംപർ 22ന്
സെപ്റ്റംപർ 22നാണ് പുരസ്കാര പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!