'കോപ്പ'യിലെ ചൂട്; ഗാലറിയില്‍ ഗ്ലാമര്‍ നിറച്ച് കോപ്പ അമേരിക്ക ചിത്രങ്ങള്‍

First Published 19, Jun 2019, 12:31 PM IST

ബ്രസീലില്‍ നടക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മാമാങ്കമായ കോപ്പ അമേരിക്ക ആരാധകര്‍ക്ക് ഉത്സ‌വമാണ്. ആവേശത്തിരകളാല്‍ ഫുട്ബോളിന്‍റെ വാഗ്‌ദത്തഭൂമിയിലെ ഗാലറികള്‍ മനോഹരമാകുന്നു. കായികലോകത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ ഫുട്ബോളില്‍ ഗാലറിയും ഗ്ലാമറസാണ്. ബ്രസീല്‍- വെനെസ്വേല മത്സരത്തിലെ ഗാലറിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണാം. സാംബ താളത്തില്‍ നൃത്തമാടുകയായിരുന്നു ഗാലറിയില്‍ വനിതാ ആരാധകര്‍. ഒപ്പം ബ്രസീലിന്‍റെ സമനിലയില്‍ കണ്ണീരും. 

വെനെസ്വേലയ്‌ക്കെതിരായ മത്സരം തുടങ്ങിയപ്പോള്‍ തന്നെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിലായി. സ്വന്തം മണ്ണിലാണ് ബ്രസീല്‍ കളിക്കാനിറങ്ങിയതെന്നത് ആവേശം കൂട്ടി.

എന്നാല്‍ എല്ലാ മേഖലകളിലും ബ്രസീല്‍ മുന്നിലെത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. 19 ഷോട്ടുകളുതിര്‍ത്തു. എന്നാല്‍ ഒരെണ്ണം മാത്രമാണ് പോസ്റ്റിനും നേരെ പോയത്.

മത്സരത്തിന്‍റെ 69 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവും ഫിനിഷിംഗ് പിഴവുകളും കാനറികള്‍ക്ക് തിരിച്ചടിയായി.

മൈതാനത്തെ ആവേശം ഗാലറിയിലും പ്രകടമായ മത്സരത്തില്‍ ബ്രസീലിന്‍റെ സമനില ആരാധകരുടെ മുഖത്തും നിരാശ സമ്മാനിച്ചു.

ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. അതിനാല്‍ സമനില മുന്നോട്ടുള്ള യാത്രയെ അധികം ബാധിക്കില്ല.

നെയ്‌മറില്ലാതെ ഇറങ്ങിയ ബ്രസീല്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബൊളീവിയയെ തോല്‍പിച്ചിരുന്നു.

loader