MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Football
  • കിരീട സാധ്യതയില്‍ അര്‍ജന്‍റീന രണ്ടാമത്, ബ്രസീൽ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് മുന്‍ ചാമ്പ്യൻമാർ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ

കിരീട സാധ്യതയില്‍ അര്‍ജന്‍റീന രണ്ടാമത്, ബ്രസീൽ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് മുന്‍ ചാമ്പ്യൻമാർ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ

മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.

2 Min read
Author : Web Desk
Published : Jun 30 2026, 02:06 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
വെറും പ്രവചനമല്ല
Image Credit : Getty

വെറും പ്രവചനമല്ല

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ പൂർത്തിയായി നോക്കൗട്ടിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ആരാകും ഇത്തവണ കിരീടം ഉയർത്തുക എന്ന ചർച്ചകളിലാണ് ഫുട്ബോൾ ലോകം. മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
അര്‍ജന്‍റീനയെ മറികടന്ന് ഫ്രാന്‍സ്
Image Credit : Getty

അര്‍ജന്‍റീനയെ മറികടന്ന് ഫ്രാന്‍സ്

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ ബാക്കി മത്സരങ്ങൾ 25,000 തവണ സിമുലേറ്റ് ചെയ്ത് തയ്യാറാക്കിയ പ്രവചനത്തിൽ ഫ്രാൻസിനാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്നത്.

Related Articles

Related image1
ഉള്ളിലൊതുക്കിയ വേദന ഗോളായി പിറന്നു, പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ഗാക്പോ; ആരാധകരെ കണ്ണീരിലാഴ്ത്തി ഡച്ച് താരം
Related image2
നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍
39
വീണ്ടും അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലോ?
Image Credit : Getty

വീണ്ടും അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലോ?

ഒപ്റ്റയുടെ പ്രവചനം സത്യമായാൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 2022-ലെ അർജന്‍റീന-ഫ്രാൻസ് കലാശപ്പോരാട്ടത്തിന്‍റെ ആവർത്തനമാകും ഇത്തവണയും സംഭവിക്കുക.

49
അവസാന ചിരി എംബാപ്പെയുടേത്
Image Credit : Getty

അവസാന ചിരി എംബാപ്പെയുടേത്

കഴിഞ്ഞ തവണ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തി ലിയോണല്‍ മെസിയും സംഘവുമാണ് കിരീടം ഉയര്‍ത്തിയതെങ്കില്‍ ഇത്തവണ എംബാപ്പെയുടെ ഫ്രാൻസ് കിരീടം തിരിച്ചുപിടിക്കുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്.

59
ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്ന കിരീടസാധ്യത
Image Credit : Getty

ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്ന കിരീടസാധ്യത

ഫ്രാൻസ്: 18.7%, അർജന്‍റീന: 16.3%, സ്പെയിൻ: 13.5%, ഇംഗ്ലണ്ട്: 9.7%, ബ്രസീൽ: 6.5% എന്നിങ്ങനെയാണ് ഒപ്റ്റ സൂപ്പര്‍ കംപ്യൂട്ടറിന്‍റെ പ്രവചനം.

69
കുതിച്ചുയർന്ന് ഫ്രാൻസ്
Image Credit : Getty

കുതിച്ചുയർന്ന് ഫ്രാൻസ്

ടൂർണമെന്‍റ് തുടങ്ങുമ്പോൾ കിരീടസാധ്യതയിൽ രണ്ടാം സ്ഥാനത്തായിരുന്ന (13%) ഫ്രാൻസ്, ഗ്രൂപ്പ് ഘട്ടത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് 18.7 ശതമാനവുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. 1998-ൽ ചാമ്പ്യന്മാരായതിന് ശേഷം ആദ്യമായാണ് ഫ്രാൻസ് തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ജയിക്കുന്നത്. റൗണ്ട് ഓഫ് 32-ൽ സ്വീഡനെ നേരിടുന്ന ഫ്രാൻസിന് മുന്നോട്ടുള്ള വഴിയിൽ ജർമ്മനി, സ്പെയിൻ എന്നിവരിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.

79
സ്പെയിനിന് തിരിച്ചടി
Image Credit : Getty

സ്പെയിനിന് തിരിച്ചടി

ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഏറ്റവും മുന്നിലായിരുന്ന സ്പെയിൻ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ-ക്വാർട്ടറിൽ അയൽക്കാരായ പോർച്ചുഗലിനെതിരെ സ്പെയിന് കടുത്ത പോരാട്ടം നയിക്കേണ്ടി വരുമെന്നതും അവരുടെ സാധ്യതകളെ ബാധിക്കും.

89
അർജന്‍റീയ്ക്ക് അനുകൂലമായ മത്സരക്രമം
Image Credit : Getty

അർജന്‍റീയ്ക്ക് അനുകൂലമായ മത്സരക്രമം

നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് ഫൈനൽ വരെയുള്ള മത്സരക്രമം ഏറെ അനുകൂലമാണെന്നാണ് ഒപ്റ്റയുടെ കണ്ടെത്തൽ. റൗണ്ട് ഓഫ് 32-ൽ നവാഗതരായ കേപ് വെർദെയാണ് അർജന്‍റീനയുടെ എതിരാളികൾ. പ്രീ-ക്വാർട്ടറിൽ ഓസ്ട്രേലിയയോ ഈജിപ്തോ വരാം, ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ്, കൊളംബിയ, ഘാന അല്ലെങ്കിൽ അൾജീരിയ എന്നിവരിലൊരാളെയാകും മെസിയും സംഘവും നേരിടുക. സെമി ഫൈനൽ വരെ അർജന്‍റീനയ്ക്ക് കാര്യമായ വമ്പൻ വെല്ലുവിളികൾ ഇല്ലെന്നും, സെമിയിൽ ബ്രസീലോ ഇംഗ്ലണ്ടോ മാത്രമാകും ആദ്യത്തെ കടുത്ത പരീക്ഷണമെന്നും സൂപ്പർ കമ്പ്യൂട്ടർ വ്യക്തമാക്കുന്നു.

99
ആതിഥേയരുടെ അവസ്ഥ
Image Credit : Getty

ആതിഥേയരുടെ അവസ്ഥ

മൂന്ന് ആതിഥേയ രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവും മുന്നെ മുന്നേറ്റം നടത്താൻ സാധ്യത കൽപ്പിക്കപ്പെടുന്നത്. യുഎസ്എ ക്വാർട്ടർ ഫൈനലിൽ എത്താൻ 42.5 ശതമാനം സാധ്യതയുണ്ട്. മെക്സിക്കോയ്ക്ക് 28.3 ശതമാനവും കാനഡയ്ക്ക് 25.2 ശതമാനവുമാണ് ക്വാർട്ടർ സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk
ഫിഫ ലോകകപ്പ് 2026 (FIFA Lokakappu 2026)
ഫിഫ ലോകകപ്പ്

Latest Videos
Recommended Stories
Recommended image1
ഉള്ളിലൊതുക്കിയ വേദന ഗോളായി പിറന്നു, പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ഗാക്പോ; ആരാധകരെ കണ്ണീരിലാഴ്ത്തി ഡച്ച് താരം
Recommended image2
മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ
Recommended image3
നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍
Related Stories
Recommended image1
ഉള്ളിലൊതുക്കിയ വേദന ഗോളായി പിറന്നു, പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ഗാക്പോ; ആരാധകരെ കണ്ണീരിലാഴ്ത്തി ഡച്ച് താരം
Recommended image2
നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved