MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • ക്യാമറയാണ് താരം: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്‍മാർട്ട് ഫോണുകൾ

ക്യാമറയാണ് താരം: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്‍മാർട്ട് ഫോണുകൾ

കണ്ടന്റ് ക്രിയേഷൻ രംഗത്ത് മികച്ച ക്യാമറ ഫോണുകൾക്ക് ആവശ്യകതയേറുകയാണ്. 30,000 രൂപയിൽ താഴെ വിലയിൽ മികച്ച ക്യാമറ, പ്രോസസർ, ബാറ്ററി എന്നിവ നൽകുന്ന അഞ്ച് സ്മാർട്ട്ഫോണുകൾ

3 Min read
Author : Prashobh Prasannan
Published : Jul 07 2026, 08:18 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
കണ്ടന്‍റ് ക്രിയേഷൻ മേഖല
Image Credit : Pinterest

കണ്ടന്‍റ് ക്രിയേഷൻ മേഖല

കോവിഡ് മഹാമാരിക്കുശേഷവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെയും കണ്ടന്‍റ് ക്രിയേഷൻ മേഖല വലിയ മാറ്റങ്ങളാണ് കണ്ടത്. ഇൻസ്റ്റഗ്രാം റീൽസുകൾ, യൂട്യൂബ് വീഡിയോകൾ, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയിൽ സജീവമായിരിക്കുന്നവർക്ക് മികച്ച ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ ഇന്ന് അത്യാവശ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
മികച്ച ക്യാമറ
Image Credit : Asianet News

മികച്ച ക്യാമറ

മികച്ച ക്യാമറ അനുഭവം ലഭിക്കാൻ ഇനി വലിയ തുക ചെലവഴിക്കേണ്ടതില്ല. 30,000 രൂപയിൽ താഴെ വിലയുള്ള മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ തന്നെ മികച്ച ക്യാമറ സംവിധാനവും ശക്തമായ പ്രോസസറുകളും ദീർഘകാല ബാറ്ററി ബാക്കപ്പും പുതിയ സോഫ്റ്റ്‌വെയർ സൗകര്യങ്ങളും ലഭ്യമാണ്. അത്തരത്തിൽ ശ്രദ്ധേയമായ അഞ്ച് മോഡലുകളാണ് ഇവ.

Related Articles

Related image1
30000 രൂപയിൽ താഴെ വില; ഇതാ മികച്ച സ്‍മാർട്ട്ഫോണുകൾ
Related image2
15,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ
39
റെഡ്‍മി നോട്ട് 15 പ്രോ: 200 മെഗാപിക്സൽ ക്യാമറയുടെ കരുത്ത്
Image Credit : Google

റെഡ്‍മി നോട്ട് 15 പ്രോ: 200 മെഗാപിക്സൽ ക്യാമറയുടെ കരുത്ത്

200 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റെഡ്മി നോട്ട് 15 പ്രോയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം എട്ട് മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും സെൽഫികൾക്കായി 20 മെഗാപിക്സൽ മുൻക്യാമറയും ലഭ്യമാണ്. 6.83 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, മീഡിയാടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസർ, എട്ട് ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. 6,580 എംഎഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ്, 22.5 വാട്ട് റിവേഴ്‌സ് ചാർജിങ് എന്നിവയും ഫോണിലുണ്ട്.

വില: എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപ.

49
മോട്ടറോള എഡ്‍ജ് 70 ഫ്യൂഷൻ: വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് മികച്ച തിരഞ്ഞെടുപ്പ്
Image Credit : Motorola

മോട്ടറോള എഡ്‍ജ് 70 ഫ്യൂഷൻ: വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് മികച്ച തിരഞ്ഞെടുപ്പ്

50 മെഗാപിക്സൽ സോണി ലൈറ്റിയ 710 പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷനിലുള്ളത്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻക്യാമറയും നൽകിയിട്ടുണ്ട്. 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, 144 ഹെർട്സ് റിഫ്രെഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 7എസ് ജനറേഷൻ 4 പ്രോസസർ, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 7,000 എംഎഎഎച്ച് ബാറ്ററിയും 68 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിങും ഫോണിന്റെ പ്രധാന ആകർഷണമാണ്.

വില: എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 26,999 രൂപ

59
വൺപ്ലസ് നോർഡ് സിഇ 6: വലിയ ബാറ്ററിയും മികച്ച സെൽഫി ക്യാമറയും
Image Credit : Amazon.in

വൺപ്ലസ് നോർഡ് സിഇ 6: വലിയ ബാറ്ററിയും മികച്ച സെൽഫി ക്യാമറയും

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് ഈ ഫോണിൽ. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻക്യാമറയും നൽകിയിട്ടുണ്ട്. 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7എസ് ജനറേഷൻ 4 പ്രോസസർ, എട്ട് ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയോടെയാണ് ഫോൺ എത്തുന്നത്. 8,000 എംഎഎഎച്ച് ബാറ്ററി, 80 വാട്ട് ഫാസ്റ്റ് ചാർജിങ്, 27 വാട്ട് റിവേഴ്‌സ് ചാർജിങ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

വില: എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപ

69
സാംസങ് ഗാലക്സി എഫ്56: എഐ സൗകര്യങ്ങളും ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും
Image Credit : Twitter

സാംസങ് ഗാലക്സി എഫ്56: എഐ സൗകര്യങ്ങളും ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും

50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 12 മെഗാപിക്സൽ മുൻക്യാമറയും സാംസങ് ഗാലക്സി എഫ്56-ൽ ലഭ്യമാണ്. എക്സിനോസ് 1480 പ്രോസസർ, എട്ട് ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 5,000 എംഎഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആറ് തലമുറ ആൻഡ്രോയിഡ് പതിപ്പ് അപ്ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

വില: എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപ.

79
നത്തിങ് ഫോൺ 3എ പ്രോ: വൈവിധ്യമാർന്ന ക്യാമറ സംവിധാനം
Image Credit : Nothing website

നത്തിങ് ഫോൺ 3എ പ്രോ: വൈവിധ്യമാർന്ന ക്യാമറ സംവിധാനം

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, എട്ട് മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നത്തിങ് ഫോൺ 3എ പ്രോയുടെ പ്രധാന ആകർഷണം. സെൽഫികൾക്കായി 50 മെഗാപിക്സൽ മുൻക്യാമറയും നൽകിയിട്ടുണ്ട്. 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 7എസ് ജനറേഷൻ 3 പ്രോസസർ, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 5,000 എംഎഎഎച്ച് ബാറ്ററിയും 50 വാട്ട് ഫാസ്റ്റ് ചാർജിങും ഫോണിലുണ്ട്.

വില: എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപ

89
ഏതേ് വാങ്ങണം?
Image Credit : our own

ഏതേ് വാങ്ങണം?

30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ ക്യാമറ പ്രകടനം, വീഡിയോ റെക്കോർഡിങ്, ബാറ്ററി ലൈഫ്, സോഫ്റ്റ്‌വെയർ പിന്തുണ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ അഞ്ച് മോഡലുകളും ശ്രദ്ധേയമാണ്.

99
ചുരുക്കം
Image Credit : google

ചുരുക്കം

മികച്ച ക്യാമറ വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് നത്തിങ് ഫോൺ 3എ പ്രോ, വീഡിയോ ചിത്രീകരണത്തിന് മോട്ടറോള എഡ്‍ജ് 70 ഫ്യൂഷൻ, ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾക്കായി റെഡ്‍മി നോട്ട് 15 പ്രോ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയ്ക്ക് സാംസങ് ഗാലക്സി എഫ്56, വലിയ ബാറ്ററി ശേഷി ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് നോർഡ് സിഇ 6 മികച്ച തിരഞ്ഞെടുപ്പുകളാണ്.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
സ്മാർട്ട് ഫോൺ
ഗാഡ്ജെറ്റുകൾ
സാങ്കേതികവിദ്യ

Latest Videos
Recommended Stories
Recommended image1
ഗൂഗിൾ പിക്സൽ 10-ന് വൻ വിലക്കുറവ്; ആമസോൺ പ്രൈം ഡേ മാജിക്!
Recommended image2
ഐഫോൺ 16-ന്‍റെ വിലയിടിഞ്ഞു; ഈ ഓഫർ മുതലാക്കണോ?
Recommended image3
ഐഫോൺ 17 പ്രോ സീരീസിന് ആമസോൺ പ്രൈം ഡേ സെയിലിൽ വിലക്കിഴിവ്; ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോ?
Related Stories
Recommended image1
30000 രൂപയിൽ താഴെ വില; ഇതാ മികച്ച സ്‍മാർട്ട്ഫോണുകൾ
Recommended image2
15,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved