- Home
- Technology
- Gadgets (Technology)
- ഐഫോണ്‍ 16 മുതല്‍ ഗാലക്സി എസ്24 വരെ വിലക്കുറവില്‍; ഫ്ലിപ്‌കാര്‍ട്ട് ഫ്രീഡം സെയില്‍ 2025 സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍ വിശദമായി
ഐഫോണ്‍ 16 മുതല്‍ ഗാലക്സി എസ്24 വരെ വിലക്കുറവില്‍; ഫ്ലിപ്‌കാര്‍ട്ട് ഫ്രീഡം സെയില്‍ 2025 സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍ വിശദമായി
ഫ്ലിപ്‌കാര്‍ട്ട് ആരംഭിച്ചിരിക്കുന്ന ഫ്രീഡം സെയില്‍ 2025ല്‍ (Flipkart Freedom Sale 2025) സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ മികച്ച ഓഫറുകള്‍ എന്തൊക്കെ? ഐഫോണ്‍ 16 മുതല്‍ സാംസങ് ഗാലക്സി എസ്24 വരെയുള്ള ഫോണുകള്‍ക്ക് ലഭ്യമായ ഓഫറുകള്‍ അറിയാം.

ഐഫോണ്‍ 16
ആപ്പിളിന്‍റെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഐഫോണ്‍ 16ന് (12GB RAM + 128GB) ഫ്ലിപ്‌കാര്‍ട്ടില്‍ ഇപ്പോള്‍ ഓഫര്‍ ലഭ്യമാണ്. 79,999 രൂപ വിലയുള്ള ഐഫോണ്‍ 16ന് ഇപ്പോള്‍ 69,999 രൂപയാണ് ഓഫര്‍ വില.
ഐഫോണ്‍ 16ഇ
ആപ്പിള്‍ ഏറ്റവും അവസാനം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഐഫോണ്‍ 16ഇ ഫ്ലിപ്‌കാര്‍ട്ട് ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 54,900 രൂപയിലാണ്. 59,000 രൂപയായിരുന്നു ഐഫോണ്‍ 16ഇയുടെ ലോഞ്ച് വില.
നത്തിംഗ് 3എ
28,149 രൂപ വിലയുണ്ടായിരുന്ന നത്തിംഗ് 3എ സ്‌മാര്‍ട്ട്‌ഫോണിന് ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ 24,999 രൂപയേ വിലയുള്ളൂ. ഇതും മികച്ചൊരു ഓപ്ഷനാണ്.
സാംസങ് ഗാലക്സി എസ്24എഫ്‌ഇ
59,999 രൂപയ്‌ക്കായിരുന്നു ഗാലക്സി എസ്24എഫ്‌ഇ (8GB RAM + 256GB storage) സാംസങ് പുറത്തിറക്കിയിരുന്നത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫ്ലിപ്‌കാര്‍ട്ട് ഫ്രീഡം സെയില്‍ 2025ല്‍ വില്‍ക്കുന്നത് 35,999 രൂപയിലാണ്.
ഗാലക്സി എസ്24
79,999 രൂപ വിലയിലായിരുന്നു സാംസങ് ഗാലക്സി എസ്24 (8GB RAM + 128GB) ഫോണ്‍ വിപണിയില്‍ എത്തിയിരുന്നത്. ഈ ഫോണ്‍ ഫ്ലിപ്‌കാര്‍ട്ടില്‍ ഇപ്പോള്‍ 46,999 രൂപയ്ക്ക് ലഭിക്കുന്നു.
മറ്റ് ഓഫറുകള്‍
ഫ്രീഡം സെയില്‍ 2025 പ്രത്യേക വില്‍പനക്കാലത്ത് ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് കാഷ്‌ബാക്ക് തുടങ്ങിയ അനുകൂല്യങ്ങളും ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നുണ്ട്.