കറുത്ത ജൂതരുടെ സിനഗോഗ്; തകർന്ന് വീണത് 400 വർഷത്തെ ചരിത്രം
കൊച്ചി മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 400 വർഷം പഴക്കമുളള കെട്ടിടത്തിന്‍റെ മുൻഭാഗം അടക്കം ഇടിഞ്ഞുവീണത്. ഇന്ത്യയിലെ ജൂതർക്ക് തദ്ദേശിയരിൽ ജനിച്ചവരെയാണ് കറുത്ത ജൂതർ എന്ന് വിളിച്ചിരുന്നത്. ഇവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞ കുറേക്കാലമായി ആരും ശ്രദ്ധിക്കാരെ ഇത് നാശത്തിന്‍റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്‍റെ ഒരു ഭാഗം ഗോഡൗണായി മാറ്റി. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷഹീൻ ഇബ്രാഹിം പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
Latest Videos
