നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊളസ്‌ട്രോൾ ആവശ്യമാണ്. രണ്ടു രീതിയിലാണ് കൊളസ്‌ട്രോൾ ഉള്ളത്. ഒന്ന് നല്ല കൊളസ്ട്രോളും മറ്റൊന്ന് ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോൾ കൂട്ടുകയും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കുകയും ചെയ്യും.
ബാർലി
ബാർലിയിൽ ബീറ്റ ഗ്ലുക്കനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കും.
വാൽനട്ട്
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ കൂട്ടുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും കൂടാൻ കാരണമാകാറുണ്ട്. അതിനാൽ മിതമായ അളവിൽ ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സോയാബീൻ
സോയാബീനിൽ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോൾ കൂട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

