Black Death: ആറ് നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്ലേഗിന്‍റെ ഉത്ഭവം കണ്ടെത്തിയെന്ന് ഗവേഷകര്‍
ഏഷ്യയിലും യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും ദശലക്ഷക്കണക്ക് ആളുകളെ ജീവനെടുത്ത കൊലയാളിയുടെ ഉത്ഭവം തങ്ങള്‍ കണ്ടെത്തിയെന്ന് സ്കോട്ട്ലൻഡിലെ സ്റ്റെർലിംഗ് സർവകലാശാലയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ട്യൂബിംഗൻ സർവകലാശാലയിലെയും ഗവേഷക സംഘം അവകാശപ്പെട്ടു. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത പ്ലേഗ് (Plague) ഭൂമുഖത്ത് ആദ്യം പ്രത്യക്ഷപ്പെട്ടതിന് ഏതാണ്ട് 650 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്ലേഗിന്‍റെ ഉത്ഭവം കണ്ടെത്തിയെന്ന ആദ്യ വെളിപ്പെടുത്തലുണ്ടാകുന്നത്. പതിനാലാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഉണ്ടായ അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആരോഗ്യ ദുരന്തം മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രോഗ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.
(ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്)
യെർസിനിയ പെസ്റ്റിസ് ബാക്ടീരിയ.
പ്ലേഗ് പടര്‍ന്ന് പിടിച്ച കാലം മുതല്‍ മനുഷ്യന്‍ രോഗത്തിന്‍റെ ഉത്ഭവം അന്വേഷിക്കുകയായിരുന്നു. എന്നാല്‍, വർഷങ്ങളോളം ഗവേഷണം നടത്തിയിട്ടും, ബ്യൂബോണിക് പ്ലേഗ് (bubonic plague) എവിടെ നിന്നാണ് ആരംഭിച്ചതെന്ന് കണ്ടെത്താൻ മാത്രം ശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ല.
പ്ലേഗ് ഹോസ്പിറ്റൽ, മുംബൈ (ബോംബെ). 1922-ൽ എടുത്ത ഫോട്ടോ.
എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 1330-കളിൽ മധ്യേഷ്യയിലെ കിർഗിസ്ഥാനിലാണ് ( Kyrgyzstan) ആദ്യമായി പ്ലേഗ് രോഗാണുക്കള്‍ പ്രവര്‍ത്തനക്ഷമമായതെന്നാണ്. നീണ്ട നാളത്തെ ഗവേഷണ നരീക്ഷണ ഫലമായാണ് സംഘം ഈ കണ്ടെത്തലുകളിലെത്തിയത്.
1866 ല്‍ ഈജിപ്തിനെ ബാധിച്ച പ്ലേഗ് ചിത്രകാരന്‍റെ ഭാവനയില്‍, ബൈബിള്‍ ചിത്രം.
എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 1330-കളിൽ മധ്യേഷ്യയിലെ കിർഗിസ്ഥാനിലാണ് ( Kyrgyzstan) ആദ്യമായി പ്ലേഗ് രോഗാണുക്കള്‍ പ്രവര്‍ത്തനക്ഷമമായതെന്നാണ്. നീണ്ട നാളത്തെ ഗവേഷണ നരീക്ഷണ ഫലമായാണ് സംഘം ഈ കണ്ടെത്തലുകളിലെത്തിയത്.
കിർഗിസ്ഥാനിലെ ഇസിക്-കുൽ തടാകം.
കിർഗിസ്ഥാനിലെ ഇസിക് കുൽ തടാകത്തിന് (Issyk Kul Lake) സമീപമുള്ള ശ്മശാനങ്ങളിലെ അസ്ഥികൂടങ്ങളുടെ പല്ലുകളിൽ നിന്നുള്ള പുരാതന ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്താണ് ഗവേഷക സംഘം പുതിയ കണ്ടെത്തലിലെത്തിയത്. മാമോത്തുകളെ പല്ലുകള്‍ അടക്കം ലഭിച്ചിട്ടുള്ള പ്രദേശമാണ് ഇവിടം.
ലണ്ടനിലെ ഫിഞ്ച്ലിയിലെ ടെന്‍റ്ഡ് ക്യാമ്പിലെ സെന്‍റ് പാൻക്രാസ് വസൂരി ആശുപത്രി. സെന്‍റ് പാൻക്രാസ് വസൂരി ആശുപത്രി.
1338 ലും 1339 ലുമായി കിർഗിസ്ഥാനിലെ ഇസിക് കുൽ തടാകത്തിന് സമീപത്ത് ശ്മശാനങ്ങളുടെ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംഘം ഈ പ്രദേശം പരിശോധയ്ക്കായി തെരഞ്ഞെടുത്തതെന്ന് ട്യൂബിങ്ങൻ സർവകലാശാലയിലെ ഗവേഷകയായ ഡോ. മരിയ സ്‌പൈറോ പറഞ്ഞു.
പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ പ്രചാരത്തിലിരുന്ന "La Franceschina" എന്ന കൈയെഴുത്ത് പ്രതിയില്‍ വരച്ചിരുന്ന പെറുഗിയയിലെ പ്ലേഗ് ബാധിതരുടെ ചിത്രം.
ഏഴ് അസ്ഥികൂടങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎയില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് സംഘം ഈ നിഗമനങ്ങളിലെത്തിയത്. അസ്ഥികൂടങ്ങളുടെ പല്ലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയിൽ ധാരാളം രക്തക്കുഴലുകൾ അടങ്ങിയിട്ടുണ്ടെന്നത് തന്നെ.
1658-1733 വരെ ജീവിച്ചിരുന്ന മിഷേല്‍ സെറേ എന്ന ചിത്രകാരന്‍ വരച്ച ചിത്രം. 1721 ല്‍ മാര്‍സെലീസില്‍ പ്ലേഗ് ബാധ രൂക്ഷമായപ്പോഴാണ് ചിത്രം വരച്ചത്.
വ്യക്തികളുടെ മരണത്തിന് കാരണമായേക്കാവുന്ന രക്തത്തിലൂടെ പകരുന്ന രോഗാണുക്കളെ കണ്ടെത്താനുള്ള ഉയർന്ന സാധ്യത പല്ലുകളിലുണ്ടെന്ന് ഗവേഷകനായ ഡോക്ടർ സ്പൈറോ പറയുന്നു. ഇങ്ങനെ നടത്തിയ പരിശോധനയില്‍ മൂന്ന് പല്ലുകളില്‍ യെർസിനിയ പെസ്റ്റിസ് (yersinia pestis) എന്ന പ്ലേഗ് ബാക്ടീരിയയെ കണ്ടെത്താൻ ഗവേഷക സംഘത്തിന് കഴിഞ്ഞതായി അവകാശപ്പെടുന്നു.
ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ആഷ്‌വെല്ലിലെ സെന്‍റ് മേരീസ് പള്ളിയുടെ ഭിത്തിയിലെ ഒരു മധ്യകാല ലാറ്റിൻ ലിഖിതം. 1361-ലെ പ്ലേഗിന്‍റെ കാലത്തോളം പഴക്കമുണ്ട് ഈ ലിഖിതത്തിന്.
"ഞങ്ങളുടെ പഠനം ചരിത്രത്തിലെ ഏറ്റവും വലുതും ആകർഷകവുമായ ഒരു ചോദ്യത്തിന് അറുതിവരുത്തുന്നുവെന്ന് സ്റ്റിർലിംഗ് സർവകലാശാലയിലെ ചരിത്രകാരൻ ഡോ. ഫിലിപ്പ് സ്ലാവിൻ ഈ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞു. കൂടാതെ മനുഷ്യ വംശത്തിന്‍റെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളി എപ്പോൾ, എവിടെ നിന്നാണ് ആരംഭിച്ചതെന്നും തങ്ങള്‍ നിർണ്ണയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
1665 ല്‍ പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ രാത്രിയില്‍ കൂട്ട കുഴിമാടത്തിലേക്ക് തള്ളുന്ന ചിത്രം. 1841 ല്‍ ഹാരിസൺ ഐൻസ്‌വർത്ത് എഴുതിയ ഓൾഡ് സെന്‍റ് പോൾസ് എന്ന പുസ്തകത്തില്‍ നിന്നും.
പ്രാദേശികമായും സമയബന്ധിതമായും വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ വിവരങ്ങളെ കൂറെകൂടി അര്‍ത്ഥവത്താക്കുമെന്ന് ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിലെ ഡോ. മൈക്കൽ നാപ്പ് അഭിപ്രായപ്പെട്ടു. അദ്ദേഹം ഈ പഠനവുമായി ബന്ധപ്പെട്ട ആളായിരുന്നില്ല. എങ്കിലും, 'യഥാര്‍ത്ഥ മൂല്യമുള്ളതെ'ന്നാണ് അദ്ദേഹം പഠനത്തെ കുറിച്ച് പറഞ്ഞത്.
19 നൂറ്റാണ്ടില്‍ പ്ലേഗിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി വരയ്ക്കപ്പെട്ട ചിത്രം.
പതിനാലാം നൂറ്റാണ്ടിലെ മധ്യ യുറേഷ്യയിലെ കറുത്ത മരണത്തിന്‍റെ ഉറവിടം എന്ന തലക്കെട്ടിൽ ഗവേഷകരുടെ കൃതി നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മൃഗങ്ങളിൽ (പ്രധാനമായും എലികളിൽ) അവയുടെ ചെള്ളുകളിൽ വസിക്കുന്ന യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ ഒരു പകർച്ചവ്യാധിയാണ് പ്ലേഗ്.
1799 മാർച്ച് 11-ന് ജാഫയിലെ പ്ലേഗ് ബാധിതരെ സന്ദര്‍ശിക്കുന്ന നെപ്പോളിയൻ ബോണപാർട്ട്. ചിത്രകാരന്‍റെ ഭാവനയില്‍.
ഈ ബാക്ടീരിയയുണ്ടാക്കുന്ന ലക്ഷണങ്ങളിൽ നിന്നാണ് ഈ പേര് വന്നത്. വേദന നിറഞ്ഞ, വീർത്ത ലിംഫ് നോഡുകൾ അല്ലെങ്കിൽ ഞരമ്പിലോ കക്ഷത്തിലോ ഉള്ള 'കുമിളകൾ' കാണ് പ്ലേഗിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 2010 മുതൽ 2015 വരെ ലോകമെമ്പാടുമായി 584 മരണങ്ങൾ ഉൾപ്പെടെ 3,248 പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചെള്ള്, ചിറകില്ലാത്ത രക്തം കുടിക്കുന്ന പരാന്നഭോജിയായ പ്രാണി. റോബർട്ട് ഹുക്ക് 1665 ല്‍ എഴുതിയ മൈക്രോഗ്രാഫിയ എന്ന് പുസ്തകത്തില്‍ നിന്നുള്ള ചിത്രം.
ചരിത്രത്തില്‍ പ്ലേഗിനെ ബ്ലാക്ക് ഡെത്ത് ( Black Death) എന്നാണ് മനുഷ്യന്‍ വിശേഷിപ്പിച്ചിരുന്നത്. വിരലുകളും കാൽവിരലുകളും പോലുള്ള ശരീരഭാഗങ്ങളില്‍ രോഗത്തോടൊപ്പം കറുപ്പുനിറം പടരുന്നതില്‍ നിന്നാണ് ഈ പേരുണ്ടായത്.
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ പ്ലേഗ് ബാധിതരെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ അണിഞ്ഞിരുന്ന മെഴുക് കോട്ട്. പ്രത്യേക തരം കണ്ണട, മുഖാവരണം, കൈയ്യുറ എന്നിവ ധരിച്ചിരിക്കുന്നു. മുഖംമൂടിയുടെ കൊക്കിൽ സുഗന്ധ പദാർത്ഥങ്ങൾ തേച്ചിരിക്കും. (1656 , റോം).
നൂറ്റാണ്ടുകള്‍ക്കിപ്പുറം മനുഷ്യന്‍ മറ്റൊരു മഹാമാരിക്കാലത്തിലൂടെ കടന്ന് പോകുമ്പോഴാണ് അജ്ഞാതമായിരുന്ന ആ സ്ഥലം കണ്ടെത്തിയതെന്നതും ശ്രദ്ധേയം. 2019 ന്‍റെ അവസാനം ചൈനയിലെ വുഹാനില്‍ നിന്നും ലോകമൊട്ടുക്കും പടര്‍ന്ന കൊവിഡ് മഹാമാരി ഇതിനകം 63,38,140 പേരുടെ ജീവനെടുത്തതായി വേള്‍ഡോ മീറ്റര്‍ എന്ന കൊവിഡ് ട്രാക്കിങ്ങ് സൈറ്റ് പറയുന്നു.