MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

2 Min read
Author : Resmi Sreekumar
Published : Oct 18 2026, 01:04 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Image Credit : Getty

പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, രോഗബാധിതർക്ക് ആവശ്യമായ അറിവും പിന്തുണയും നൽകുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ 'സ്തനാർബുദ അവബോധ മാസം' (Breast Cancer Awareness Month - BCAM) ആചരിച്ച് വരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്
Image Credit : Asianet News

പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്

സ്തനാർബുദത്തെ പൊതുവെ സ്ത്രീകൾക്ക് മാത്രം വരുന്ന രോഗമായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിൽ സ്തന കോശങ്ങൾ കുറവാണ്. അതിനാൽ ചെറിയ മുഴകൾ പുരുഷന്മാർക്ക് സ്തനങ്ങളിൽ ഉണ്ടായാൽ പോലും കോശങ്ങളിലേക്ക് പടർന്ന് അർബുദ സാധ്യത വർധിപ്പിക്കുന്നു.

Related Articles

Related image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Related image2
Now Playing
അതിജീവന രുചി; അർബുദത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്ന അറുപത്തിയേഴുകാരി | Kottayam | Cancer Day
38
പുരുഷന്മാരിലെ ആകെ അർബുദങ്ങളിൽ 0.5–1.5% വരുന്നത് സ്തനാർബുദമാണ്
Image Credit : Getty

പുരുഷന്മാരിലെ ആകെ അർബുദങ്ങളിൽ 0.5–1.5% വരുന്നത് സ്തനാർബുദമാണ്

ആഗോളതലത്തിൽ ഉണ്ടാകുന്ന സ്തനാർബുദങ്ങളിൽ ഏകദേശം 0.5–1% പുരുഷന്മാരിലാണ് കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ, നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ വിവരങ്ങൾ പ്രകാരം, പുരുഷന്മാരിലെ ആകെ അർബുദങ്ങളിൽ 0.5–1.5% വരുന്നത് സ്തനാർബുദമാണ്. പ്രതിവർഷം ഏകദേശം 7,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഇതിൽ പകുതിയിലധികവും രോഗം മൂന്നാം ഘട്ടത്തിലോ (Stage III) നാലാം ഘട്ടത്തിലോ (Stage IV) എത്തുമ്പോഴാണ് കണ്ടെത്താറുള്ളത്.

48
60-നും 70-നും ഇടയിലുള്ള പ്രായത്തിലാണ് മിക്ക കേസുകളും കണ്ടെത്താറുള്ളത്.
Image Credit : Getty

60-നും 70-നും ഇടയിലുള്ള പ്രായത്തിലാണ് മിക്ക കേസുകളും കണ്ടെത്താറുള്ളത്.

പുരുഷന്മാരിലെ സ്തനാർബുദം ആകെ കേസുകളിൽ 1 ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ. 60-നും 70-നും ഇടയിലുള്ള പ്രായത്തിലാണ് മിക്ക കേസുകളും കണ്ടെത്താറുള്ളത്. ഈ രോഗം വളരെ അപൂർവ്വമായതിനാൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ രോഗനിർണ്ണയം വൈകാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ സ്തനാർബുദം അസാധാരണമാണ്. ഏകദേശം നൂറിൽ ഒരു കേസ് എന്ന നിരക്കിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. എന്നാൽ ഈ അപൂർവ്വത തന്നെ ഒരു പ്രശ്നമായി മാറുന്നു. ഭൂരിഭാഗം പുരുഷന്മാരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗം കണ്ടെത്താറുള്ളതെങ്കിലും, ചെറുപ്പക്കാരിലും ഇത് വരാം.

58
പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ
Image Credit : Asianet News

പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ

എന്തുകൊണ്ടാണ് ബോധവൽക്കരണം സ്ത്രീകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ പുരുഷന്മാരിലേക്കും എത്തേണ്ടതെന്നും, പുരുഷന്മാർ തങ്ങളുടെ നെഞ്ചിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണമെന്നും പ്ലാസ്റ്റിക് സർജൻ ഡോ. അൻമോൽ ചുഗ് പറയുന്നു. പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം.

68
ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങളിലൊന്നാണ് പുതിയതായി കാണപ്പെടുന്ന മുഴ
Image Credit : Asianet News

ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങളിലൊന്നാണ് പുതിയതായി കാണപ്പെടുന്ന മുഴ

പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങളിലൊന്നാണ് പുതിയതായി കാണപ്പെടുന്ന മുഴ. മുലക്കണ്ണ് ഉൾവലിയുക, മുലക്കണ്ണിൽ നിന്ന് സ്രവങ്ങൾ വരിക, ചർമ്മത്തിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവുക, കക്ഷഭാഗത്ത് വീക്കം അനുഭവപ്പെടുക എന്നിവയും മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അത് അർബുദമാണെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, അവ ഒരിക്കലും അവഗണിക്കരുത്. മുലക്കണ്ണിന് ചുറ്റുമുള്ള ചർമം വരണ്ടിരിക്കുകയും, ചുവപ്പ് നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നുവെങ്കിൽ ഉടൻ ചികിത്സയ്ക്ക് വിധേയമാകുക.

78
നെഞ്ചിൽ പുതുതായോ അസാധാരണമായോ എന്തെങ്കിലും മാറ്റം കണ്ടാൽ അവ​ഗണിക്കരുത്
Image Credit : Getty

നെഞ്ചിൽ പുതുതായോ അസാധാരണമായോ എന്തെങ്കിലും മാറ്റം കണ്ടാൽ അവ​ഗണിക്കരുത്

പുരുഷന്മാരിൽ സ്തനങ്ങളിലെ ഗ്രന്ഥി കലകൾ (glandular tissue) വലുതാകുന്ന 'ഗൈനക്കോമാസ്റ്റിയ' (gynecomastia) ഉൾപ്പെടെ, അപകടകരമല്ലാത്ത പല അവസ്ഥകളും നെഞ്ചിൽ മാറ്റങ്ങൾ ഉണ്ടാക്കാം. ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ, പ്രായമാകുന്ന പ്രക്രിയ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം. എന്നിരുന്നാലും, നെഞ്ചിൽ പുതുതായോ അസാധാരണമായോ എന്തെങ്കിലും മാറ്റം കണ്ടാൽ, സ്വയം ഒരു നിഗമനത്തിലെത്തുന്നതിന് പകരം ഒരു ആരോഗ്യവിദഗ്ദ്ധനെക്കൊണ്ട് അത് പരിശോധിപ്പിക്കേണ്ടതാണ്.

88
വേദനയില്ലാത്ത മുഴ കാണപ്പെടുന്നതെങ്കിൽ ഉടനടി പരിശോധിക്കേണ്ടതുണ്ട്.
Image Credit : Getty

വേദനയില്ലാത്ത മുഴ കാണപ്പെടുന്നതെങ്കിൽ ഉടനടി പരിശോധിക്കേണ്ടതുണ്ട്.

വേദനയില്ലാത്ത മുഴ കാണപ്പെടുന്നതെങ്കിൽ ഉടനടി പരിശോധിക്കേണ്ടതുണ്ട്. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, രക്തം കലർന്നതോ അല്ലാതെയോ ഉള്ള സ്രവങ്ങൾ പുറത്തുവരിക, ചർമ്മത്തിൽ കുഴികളോ ചുളിവുകളോ രൂപപ്പെടുക, മാറാത്ത ചുവപ്പുനിറമോ തൊലി അടർന്നുപോകുന്ന അവസ്ഥയോ ഉണ്ടാവുക, കക്ഷത്തിനടിയിൽ നീർവീക്കം കാണപ്പെടുക എന്നിവയും ശ്രദ്ധിക്കേണ്ട മാറ്റങ്ങളാണ്. ഇവയെല്ലാം അർബുദമാണെന്ന് ഉറപ്പിച്ചു പറയാനാവില്ല. ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
 

Latest Videos
Recommended Stories
Recommended image1
ലോക ട്രോമാ ദിനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്
Recommended image2
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
Recommended image3
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
Related Stories
Recommended image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Recommended image2
Now Playing
അതിജീവന രുചി; അർബുദത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്ന അറുപത്തിയേഴുകാരി | Kottayam | Cancer Day
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved