പുരുഷന്മാരിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പുരുഷന്മാരിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

പുരുഷന്മാരിലെ ക്യാൻസർ
പുരുഷന്മാരിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ക്യാൻസർ
എല്ലാ വർഷവും ദശലക്ഷക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും ക്യാൻസർ ബാധിക്കുന്നു. ക്യാൻസർ ബാധിച്ചാൽ സ്ത്രീകളെക്കാൾ പുരുഷന്മാർ കൂടുതൽ ദുർബലരാകുന്നത് എന്തുകൊണ്ടെന്ന് ഓങ്കോളജിസ്റ്റ് ഡോ. ഹരീഷ് വർമ്മ പറയുന്നു.
ജീവിതശെെലിയിൽ ചില മാറ്റങ്ങൾ
പുരുഷന്മാർക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനും ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണെന്നും ഡോ. ഹരീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ക്യാൻസർ
പുരുഷന്മാർക്ക് ക്യാൻസർ ബാധിച്ച് കഴിഞ്ഞാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഡോക്ടർ പറയുന്നു.
പതിവായി ചെക്കപ്പുകൾ ചെയ്യുക
പുരുഷന്മാർ പതിവായി ചെക്കപ്പുകൾ നടത്താത്തത് രോഗം വളരെ വെെകി കണ്ടെത്തുന്നതിന് ഇടയാക്കും. ഇത് പലപ്പോഴും അർബുദം വളരെ വൈകിയാണ് കണ്ടെത്തുന്നത്. ഇത് ചികിത്സ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ ഒരു സർവേ പ്രകാരം, 44% പുരുഷന്മാരും പറയുന്നത് "അത്യാവശ്യമല്ലാതെ" ഡോക്ടറെ കാണാൻ പോകാറില്ല എന്നാണ്.
ലക്ഷണങ്ങൾ അവഗണിക്കരുത്
ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് മറ്റൊരു കാരണം. പെട്ടെന്ന് ശരീരഭാരം കുറയുക, മുഴകൾ, വിട്ടുമാറാത്ത ക്ഷീണം, മലവിസർജ്ജനത്തിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങൾ പല പുരുഷന്മാരും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതായും ഡോക്ടർ പറയുന്നു.
മുഴകള്‍
പുരുഷന്മാരും അവരുടെ വൃഷണസഞ്ചികള്‍ പരിശോധിക്കേണ്ടതാണ്. അവയുടെ വലുപ്പത്തിനോ നിറത്തിനോ മാറ്റം വരുകയോ മുഴകള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
പ്രോസ്റ്റേറ്റ് ക്യാൻസർ
മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും അതിനൊപ്പം മൂത്രത്തിലോ ശുക്ലത്തിലോ രക്തം പ്രത്യക്ഷപ്പെടുകയോ ചെയ്താലും സൂക്ഷിക്കണം. വേദന, അസ്വസ്ഥത, ഉദ്ധാരണപ്രശ്നം എന്നിവയും അനുഭവപ്പെട്ടാല്‍ അവ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ ലക്ഷണമാകാം.
ശ്വാസകോശാര്‍ബുദം
ജലദോഷമോ അലര്‍ജി പ്രശ്നങ്ങളോ ഒന്നുമില്ലാതെ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണണം. അതൊരു പക്ഷേ ശ്വാസകോശാര്‍ബുദമാകാം.
ക്യാൻസർ
പുകവലി, മദ്യം, ചുവന്ന മാംസം, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, സംസ്കരിച്ച ഭക്ഷണം, വ്യായാമക്കുറവ്, ഇവയെല്ലാം തന്നെ ക്യാൻസർ സാധ്യത കൂട്ടുന്നു. ഇത് ശ്വാസകോശം, കരൾ, തൊണ്ട, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നിവയിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
വർഷത്തിലൊരിക്കൽ പരിശോധന നടത്തുക
പുരുഷന്മാർ വർഷത്തിലൊരിക്കൽ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. നന്നായി ഉറങ്ങുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതും

