സെർവിക്കൽ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
സെർവിക്കൽ ക്യാൻസർ എന്നത് ഗർഭാശയത്തിൻറെ താഴത്തെ ഭാഗത്താണ് ഉണ്ടാകുന്നത്. ഇത് മിക്കവാറും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത് അസാധാരണമായ കോശ വളർച്ചയിലേക്ക് നയിക്കുന്നു. തുടർന്ന് കാലക്രമേണ ക്യാൻസറായി മാറുന്നു.

സെർവിക്കൽ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
ജനുവരി എന്നത് സെർവിക്കൽ ക്യാൻസർ അവബോധ മാസമാണ്. സെർവിക്കൽ ക്യാൻസർ പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, സ്‌ക്രീനിംഗുകളിലൂടെ (പാപ്പ് ടെസ്റ്റുകൾ, HPV വാക്സിനുകൾ പോലുള്ളവ) നേരത്തെയുള്ള കണ്ടെത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനാണ് ഈ മാസം ആചരിക്കുന്നത്.
അതിജീവന നിരക്ക് പ്രധാനമായും നേരത്തെയുള്ള രോഗനിർണയത്തെ ആശ്രയിച്ചിരിക്കുന്നു.
സ്ത്രീകൾക്കിടയിലെ ക്യാൻസർ സംബന്ധമായ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണിത്. 2024 ൽ ഇന്ത്യയിൽ 14.13 ലക്ഷത്തിലധികം പുതിയ ക്യാൻസർ കേസുകളും 9.16 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയതായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) വ്യക്തമാക്കി. 2022 ൽ മാത്രം 79,906 സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിച്ചു. അതിജീവന നിരക്ക് പ്രധാനമായും നേരത്തെയുള്ള രോഗനിർണയത്തെ ആശ്രയിച്ചിരിക്കുന്നു.
സെർവിക്കൽ ക്യാൻസർ എന്നത് ഗർഭാശയത്തിൻറെ താഴത്തെ ഭാഗത്താണ് ഉണ്ടാകുന്നത്.
സെർവിക്കൽ ക്യാൻസർ എന്നത് ഗർഭാശയത്തിൻറെ താഴത്തെ ഭാഗത്താണ് ഉണ്ടാകുന്നത്. ഇത് മിക്കവാറും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത് അസാധാരണമായ കോശ വളർച്ചയിലേക്ക് നയിക്കുന്നു. തുടർന്ന് കാലക്രമേണ ക്യാൻസറായി മാറുന്നു. എച്ച്പിവി വാക്സിനേഷനിലൂടെയും പതിവ് സ്ക്രീനിംഗുകളിലൂടെയും (Pap ടെസ്റ്റുകൾ, HPV ടെസ്റ്റുകൾ) ഇത് വലിയതോതിൽ തടയാനാകും.
സെർവിക്കൽ കാൻസറിനുള്ള ഏറ്റവും സാധാരണ കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.
നേരത്തെ കണ്ടെത്തിയാൽ, ശസ്ത്രക്രിയ, റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പി എന്നിവയിലൂടെ ഇത് വളരെ എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും. സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ആർത്തവ ചക്രത്തിനിടയിലും ലൈംഗിക ബന്ധത്തിന് ശേഷവും യോനിയിൽ രക്തസ്രാവം ഉൾപ്പെടുന്നു. സെർവിക്കൽ കാൻസറിനുള്ള ഏറ്റവും സാധാരണ കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.
എസ്ടിഐകൾ എച്ച്പിവി സാധ്യത വർദ്ധിപ്പിക്കു. ഇത് സെർവിക്കൽ ക്യാൻസറിലേക്ക് നയിച്ചേക്കാം.
സെർവിക്കൽ ക്യാൻസറിന് പിന്നിലെ പ്രധാന കാരണം എച്ചപിവി ആയതിനാൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെങ്കിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങൾ, ഉദാഹരണത്തിന് എസ്ടിഐകൾ എച്ച്പിവി സാധ്യത വർദ്ധിപ്പിക്കു. ഇത് സെർവിക്കൽ ക്യാൻസറിലേക്ക് നയിച്ചേക്കാം.
ഗർഭനിരോധന ഗുളികകൾ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഹെർപ്പസ്, സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ, എച്ച്ഐവി/എയ്ഡ്സ് എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില സാധാരണ എസ്ടിഐകളാണ്. ഗർഭനിരോധന ഗുളികകൾ പോലുള്ള ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ദീർഘനാൾ കഴിച്ചാൽ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിനിടെ വേദന
യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിനിടെ വേദന, പെൽവിക് പരിശോധനയ്ക്ക് ശേഷം രക്തസ്രാവം, സാധാരണയേക്കാൾ കൂടുതൽ യോനി ഡിസ്ചാർജ്, യോനിയിൽ രക്തം ഉള്ളതായി തോന്നുന്ന ഡിസ്ചാർജ്, ആർത്തവവിരാമത്തിനു ശേഷം യോനിയിൽ രക്തസ്രാവം, പെൽവിക് ഭാഗത്ത് വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

