Low Sex Drive : സെക്സിനോട് താൽപര്യം കുറഞ്ഞു വരുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
ദാമ്പത്യജീവിതത്തിൽ സെക്സിന് വളരെയധികം പ്രധാന്യമാണുള്ളത്. സെക്സില്‍ താൽപര്യം കുറഞ്ഞ് വരുന്നതായി ചില ദമ്പതികൾ പരാതി പറയാറുണ്ട്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം...
യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്സില്‍ താൽപര്യം കുറയ്ക്കാന്‍ കാരണമാകുന്നു. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാന്‍ കാരണമാകാറുണ്ട്.
depression
വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകൾ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാം.
ഗർഭകാലത്തും കുഞ്ഞുണ്ടായതിനുശേഷവും മുലയൂട്ടുന്ന സമയത്തും ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ സെക്‌സ് ഡ്രൈവിനെ തടസ്സപ്പെടുത്തും.
sex
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും സെക്സ് ലെെഫിനെ ഒരുപോലെ ബാധിക്കുന്നു. സ്ത്രീകൾ 20കളുടെ മധ്യത്തിലെത്തുമ്പോൾ അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നു.
പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്സില്‍ മടുപ്പ് ഉണ്ടാക്കും.