30 വയസിന് ശേഷം ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? സൂക്ഷിക്കണം, വൻകുടലിലെ ക്യാന്‍സറാകാം
വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

30 വയസിന് ശേഷം ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? സൂക്ഷിക്കണം, വൻകുടലിലെ ക്യാന്‍സറാകാം
കോളൻ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മലവിസർജ്ജനത്തിലെ മാറ്റങ്ങൾ
മലം പോകുന്നതിലെ മാറ്റങ്ങള്‍, മലം കറുത്ത് പോകുന്നത്, മലബന്ധം തുടങ്ങി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ ചിലപ്പോള്‍ വൻകുടലിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
മലത്തിൽ രക്തം
മലത്തിൽ രക്തം കാണുന്നത് വൻകുടൽ ക്യാൻസറിന്റെ പ്രധാന ലക്ഷണമാണ്.
വയറിളക്കം, വയറുവേദന
വയറിളക്കം, വയറുവേദന, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍ എന്നിവയും കോളൻ ക്യാൻസറിന്‍റെ സൂചനകളാകാം.
രാത്രിയിലെ വിയർപ്പ്
ക്യാൻസർ കോശങ്ങൾ ശരീര താപനില വർധിപ്പിക്കുന്ന പ്രോട്ടീനുകൾ പുറത്തുവിടും. ഇത് രാത്രിയിൽ അമിതമായി വിയർക്കാൻ കാരണമാകും.
ശരീരഭാരം കുറയുക
വിശപ്പിലായ്മ, ഛര്‍ദ്ദി, ശരീരഭാരം കുറയുക തുടങ്ങിയവയും കോളൻ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.
കാരണമില്ലാത്ത ക്ഷീണം
മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം വിളർച്ച, ഊർജ്ജക്കുറവ്, കാരണമില്ലാത്ത അമിത ക്ഷീണം, ബലഹീനത, എപ്പോഴും ഉറക്കം തൂങ്ങൽ എന്നിവയും ഉണ്ടാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam