പഞ്ചസാര ലഘുഭക്ഷണങ്ങൾ വിസറൽ കൊഴുപ്പിന് ദോഷകരമാണ്. ഗ്രീക്ക് തൈര് നല്ലതാണ്. ബെറികൾ ചേർത്ത ഗ്രീക്ക് തൈര് മികച്ചതാണ്." പ്രോട്ടീനും പ്രോബയോട്ടിക്സും വയറു നിറയ്ക്കുന്നതിനൊപ്പം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സൗരഭ് സേഥി പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ എപ്പോഴും വിഷമത്തിലാക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണ പാനീയങ്ങൾ ഏതൊക്കെയാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥി പറയുന്നു.
പഴച്ചാറ് വിസറൽ കൊഴുപ്പിന് ദോഷകരമാണ്. മുഴുവൻ പഴങ്ങളും നല്ലതാണ്. സരസഫലങ്ങൾ മികച്ചതാണെന്ന് ഡോ. സേഥി പറയുന്നു. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പകരം, ഓട്സ് പോലുള്ള സങ്കീർണ്ണവും നാരുകളാൽ സമ്പുഷ്ടവുമായ ധാന്യങ്ങൾ, സ്റ്റീൽ-കട്ട് ഓട്സ് എന്നിവ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിലെ നാരുകളുടെ സാന്നിധ്യം വിസറൽ കൊഴുപ്പിൽ പഞ്ചസാരയുടെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെയും പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പഞ്ചസാര ലഘുഭക്ഷണങ്ങൾ വിസറൽ കൊഴുപ്പിന് ദോഷകരമാണ്. ഗ്രീക്ക് തൈര് നല്ലതാണ്. ബെറികൾ ചേർത്ത ഗ്രീക്ക് തൈര് മികച്ചതാണ്." പ്രോട്ടീനും പ്രോബയോട്ടിക്സും വയറു നിറയ്ക്കുന്നതിനൊപ്പം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സൗരഭ് സേഥി പറഞ്ഞു.
അൾട്രാ - പ്രോസസ്ഡ് ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ച മാംസം, വിസറൽ കൊഴുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടർ സേഥി മുന്നറിയിപ്പ് നൽകുന്നു. മുട്ട, സാൽമൺ, സാർഡിൻ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഊർജ്ജ പാനീയങ്ങൾ വിസറൽ കൊഴുപ്പിന് ദോഷകരമാണ്. ബ്ലാക്ക് ടീ നല്ലതാണ്, ഗ്രീൻ ടീയും മികച്ചതാണ്. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പ്രകൃതിദത്ത സംയുക്തങ്ങളും ഭാരം നിയന്ത്രിക്കാൻ സഹായിക്കുക ചെയ്യും.


