MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസിന് ആവശ്യമായ അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയോ, ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം.

2 Min read
Author : Resmi Sreekumar
Published : Oct 11 2026, 04:39 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ
Image Credit : Getty

ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസിന് ആവശ്യമായ അളവിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയോ, ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇൻസുലിന്റെ അഭാവമോ പ്രവർത്തനരാഹിത്യമോ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും, ഇത് 'ഹൈപ്പർ ഗ്ലൈസീമിയ' അഥവാ രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമാകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.
Image Credit : Getty

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തുടരുന്നത് പ്രമേഹത്തിന് കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹം ഒരു 'ഓട്ടോഇമ്മ്യൂൺ'രോഗമാണെങ്കിൽ, ജനിതക ഘടകങ്ങൾ, ശരീരഭാരം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ മൂലമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
‌World Diabetes Day 2025 : പ്രമേഹത്തിന്റെ ഏഴ് പ്രാരംഭ ലക്ഷണങ്ങൾ
Related image2
Blood Sugar Control : ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ...
38
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുന്നത് പ്രമേഹത്തിന് കാരണമാകുന്നു
Image Credit : Getty

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുന്നത് പ്രമേഹത്തിന് കാരണമാകുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തുടരുന്നത് പ്രമേഹത്തിന് കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹം ഒരു 'ഓട്ടോഇമ്മ്യൂൺ'രോഗമാണെങ്കിൽ, ജനിതക ഘടകങ്ങൾ, ശരീരഭാരം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ മൂലമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

48
അമിതമായ ദാഹവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലുമാണ് ആദ്യത്തെ ലക്ഷണം
Image Credit : Getty

അമിതമായ ദാഹവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലുമാണ് ആദ്യത്തെ ലക്ഷണം

അമിതമായ ദാഹവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലുമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ് എപ്പോഴും അമിതമായ ദാഹം അനുഭവപ്പെടുകയും, പ്രത്യേകിച്ച് രാത്രിയിൽ സാധാരണയിലും കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരികയും ചെയ്യുക എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, അധികമുള്ള പഞ്ചസാര പുറന്തള്ളാനായി വൃക്കകൾ കൂടുതൽ മൂത്രം ഉൽപ്പാദിപ്പിക്കാൻ അമിതമായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് (dehydration) കാരണമാകുന്നു.

58
ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കാരണമില്ലാത്തതോ അസാധാരണമായതോ ആയ ക്ഷീണം പലരും അനുഭവിക്കാറുണ്ട്. ഇത് സാധാരണ ക്ഷീണം, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവ മൂലമുണ്ടാകുന്ന അവസ്ഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രമേഹരോഗികളിൽ, ഇൻസുലിൻ പ്രതിരോധം (insulin resistance) അല്ലെങ്കിൽ ഇൻസുലിൻ കുറവ് എന്നിവ കാരണം ഊർജ്ജോത്പാദനത്തിനായി ശരീരത്തിന് പഞ്ചസാരയെ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ക്ഷീണം ഉണ്ടാകുന്നത്.

68
ഭക്ഷണം കഴിച്ചതിനുശേഷവും നിരന്തരം വിശപ്പ് അനുഭവപ്പെടുന്നത് ഒരു ലക്ഷണമാണ്
Image Credit : Getty

ഭക്ഷണം കഴിച്ചതിനുശേഷവും നിരന്തരം വിശപ്പ് അനുഭവപ്പെടുന്നത് ഒരു ലക്ഷണമാണ്

ഭക്ഷണം കഴിച്ചതിനുശേഷവും നിരന്തരം വിശപ്പ് അനുഭവപ്പെടുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്, ഭക്ഷണത്തിൽ നിന്ന് കാര്യക്ഷമമായി ഊർജ്ജം വേർതിരിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോശങ്ങൾക്ക് ആവശ്യത്തിന് ഊർജ്ജം ലഭിക്കാത്ത സാഹചര്യത്തിൽ അമിത വിശപ്പ് ഉണ്ടാകുന്നു. ദാഹം, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കൊപ്പം ഈ ലക്ഷണവും പ്രമേഹത്തിന്റെ പ്രാരംഭ സൂചനയായി തിരിച്ചറിയേണ്ടത് പ്രധാനമാണ്.

78
കൈകളിലും കാലുകളിലും മരവിപ്പോ തരിപ്പോ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

കൈകളിലും കാലുകളിലും മരവിപ്പോ തരിപ്പോ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

കൈകളിലും കാലുകളിലും മരവിപ്പോ തരിപ്പോ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് കാലക്രമേണ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും കേടുപാടുകൾ വരുത്തുകയും, അതുമൂലം കൈകാലുകളിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ സൂചികൊണ്ട് കുത്തുന്നതുപോലെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തേക്കാം.

88
വ്യക്തമായ കാരണമില്ലാതെയുള്ള കാഴ്ചയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
Image Credit : Getty

വ്യക്തമായ കാരണമില്ലാതെയുള്ള കാഴ്ചയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

ഇടയ്ക്കിടെ കാഴ്ച മങ്ങുന്നതാണ് മറ്റൊരു ലക്ഷണം. വ്യക്തമായ കാരണമില്ലാതെയുള്ള കാഴ്ചയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കണ്ണിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, അതുമൂലം ലെൻസിലേക്കോ റെറ്റിനയിലേക്കോ ദ്രാവകം ചോർന്നു കയറാൻ കാരണമാവുകയും ചെയ്തേക്കാം. ഇത് കാഴ്ച മങ്ങുന്നതിന് ഇടയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
പ്രമേഹം
 

Latest Videos
Recommended Stories
Recommended image1
Now Playing
പുകവലി സ്ത്രീകളിൽ വന്ധ്യത കൂട്ടുന്നുവോ? ഐവിഎഫ് പോലും ഫലിക്കില്ല? | Smoking
Recommended image2
വിറ്റാമിൻ സി ലഭിക്കാനായി കഴിക്കേണ്ട 6 ​ഭക്ഷണങ്ങൾ
Recommended image3
വിറ്റാമിൻ ഡിയുടെ കുറവ് ; ഈ ആറ് ലക്ഷണങ്ങൾ‌ അവ​ഗണിക്കരുത്
Related Stories
Recommended image1
‌World Diabetes Day 2025 : പ്രമേഹത്തിന്റെ ഏഴ് പ്രാരംഭ ലക്ഷണങ്ങൾ
Recommended image2
Blood Sugar Control : ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ...
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved